പറവൂര്‍: നഗരത്തില്‍ ഏറ്റവും കൂടുതല്‍ ടെലി ടവറും പ്രസരണശേഷിയുമുള്ള ബി. എസ്. എന്‍. എല്‍ മൊബൈല്‍ വരിക്കാരെ സേവനപരിധിക്ക് പുറത്താക്കുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാനെന്ന് വ്യാപക ആക്ഷേപം. സംസാരം മുറിയുന്നതിന് (കോള്‍ഡ്രോപ്പ്) സേവനധാതാക്കള്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന ട്രായിയുടെ പുതിയ നിബന്ധന നടപ്പാക്കാനിരിക്കെയാണ് സാമാന്യ സേവനം പോലും നല്‍കാതെ പൊതുമേഖല സ്ഥാപനമായ ബി. എസ്. എന്‍. എല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. നഗരത്തിലും പരിസരങ്ങളിലുമായി മുപ്പതില്‍പരം മൊബൈല്‍ ടവറുകള്‍ ബി. എസ്. എന്‍. എല്ലിനുണ്ട്. ഇവയില്‍ പലതും സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് വാടകയ്ക്കും നല്‍കിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ നല്‍കുന്ന സിഗ്നല്‍ ശേഷിയുടെ പകുതിപോലും ബി. എസ്. എന്‍. എല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ല. നഗരത്തിലെ ടെലിഫോണ്‍ എക്സ്ചേഞ്ചിന്‍െറ നൂറു മീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കുപോലും ബി. എസ്. എന്‍. എല്‍ സിഗ്നല്‍ ലഭിക്കുന്നില്ല.ഏഴിക്കര, ചേന്ദമംഗലം, കോട്ടുവള്ളി, വടക്കേക്കര, ചിറ്റാറ്റുകര തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലും ബി. എസ്. എന്‍. എല്‍ റേഞ്ച് ലഭ്യത വിരളമാണ്.ട്രായിയുടെ നിബന്ധനകള്‍ അനുസരിച്ചുള്ള പ്രസരണ ശൃംഖലയാണ് തങ്ങള്‍ നല്‍കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍, ബി. എസ്. എന്‍. എല്ലിന്‍െറ ടവറുകളില്‍ പ്രവര്‍ത്തിക്കുന്ന വാടകക്കാരായ സ്വകാര്യ മൊബൈല്‍ കമ്പനിക്ക് ഇരട്ടിയിലേറെ പ്രസരണ ശേഷിയും ലഭിക്കുന്നുണ്ട്. ഇത് രണ്ടുനയമല്ളേയെന്ന ഉപഭോക്താക്കളുടെ ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ അച്ചാരം വാങ്ങിയിരിക്കുന്ന ചില ഉന്നതരുടെ കരങ്ങളാണ് ബി. എസ്. എന്‍. എല്‍ സിഗ്നലുകളെ തളര്‍ത്തുന്നതെന്നാണ് വകുപ്പ് ജീവനക്കാരിലെ ഒരു വിഭാഗം ആളുകളുടെ ആക്ഷേപം. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് നമ്പര്‍ നിലനിര്‍ത്തി തന്നെ കമ്പനി മാറാവുന്ന അവസരവും സ്വകാര്യമൊബൈല്‍ ദാതാക്കള്‍ക്ക് അനുകൂലമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.