മദ്യവില്‍പന കേന്ദ്രം തീവെച്ചു നശിപ്പിച്ച സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

പറവൂര്‍: പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ ബിവറേജ് കോര്‍പറേഷന്‍െറ ഉടമസ്ഥതയിലുള്ള ചില്ലറ മദ്യവില്‍പന കേന്ദ്രം തീകൊളുത്തി നശിപ്പിച്ച സംഭവം അന്വേഷിക്കാനായി വടക്കേക്കര സി.ഐ ടി.എം. വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ആലുവ ഡിവൈ.എസ്.പി പി.പി. ഷംസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തീയിട്ട് നശിപ്പിച്ചതിനാല്‍ തെളിവുകള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അജ്ഞാത സംഘം കെട്ടിടത്തിന്‍െറ ഷട്ടറിന്‍െറ അടിയിലൂടെ തീ കൊളുത്തിയത്. സംഭവം നടന്ന ദിവസം പുലര്‍ച്ചെ 3.30 വരെ പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നതായി സി.ഐ ടി.എം. വര്‍ഗീസ് പറഞ്ഞു. അതിന് ശേഷമാണ് മോഷണം നടന്നത്. എന്നാല്‍, പണം അപഹരിക്കാനുള്ള വഴികള്‍ അടഞ്ഞതായിരിക്കാം മോഷ്ടാക്കളെ തീ കൊളുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍െറ അനുമാനം. പറവൂര്‍ മേഖലയില്‍ ബിവറേജിന്‍െറ ഒൗട്ട്ലെറ്റുകള്‍ കവര്‍ച്ച ചെയ്യുന്നത് മിക്കവാറും പതിവാണ്. മുനമ്പം കവല, പറവൂര്‍ തെക്കേ നാലുവഴി എന്നിവിടങ്ങളിലും നിരവധിതവണ കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. എന്നാല്‍, ഒരു സംഭവത്തിലൊഴികെ മറ്റ് കേസുകളിലൊന്നും പൊലീസിന് പ്രതികളെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. അതേസമയം പുത്തന്‍വേലിക്കരയില്‍ നടന്ന സമാന സംഭവം തൃശൂരിലും ഉണ്ടായിട്ടുണ്ടെന്നും ഇത് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും പുത്തന്‍വേലിക്കര എസ്.ഐ സജീവ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.