വാഹന വില്‍പനകേന്ദ്രങ്ങളില്‍ റെയ്ഡ്; രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

കാക്കനാട്: നഗരത്തിലെ വാഹന ഡീലര്‍മാരുടെ ഷോറൂമുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ റെയ്ഡില്‍ എട്ട് സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടത്തെി. രണ്ട് സ്ഥാപനങ്ങളുടെ വില്‍പനാനുമതി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇവരുടെ വാഹന വില്‍പന അനുപാതം വെട്ടിക്കുറച്ചുകൊണ്ട് ആര്‍.ടി.ഒ ഉത്തരവിറക്കി. വാഹനങ്ങള്‍ ആര്‍.ടി.ഒ ഓഫിസില്‍ കൊണ്ടുവന്ന് രജിസ്റ്റര്‍ ചെയ്യാന്‍ അമിത ഫീസ് ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് ആര്‍.ടി.ഒ കെ.എം. ഷാജിയുടെ നേതൃത്വത്തില്‍ വാഹനങ്ങളുടെ ഡീലര്‍മാരുടെ ഷോറൂമുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഇടപ്പള്ളി, പാലാരിവട്ടം, മാമംഗലം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ആര്‍.ടി.ഒ ഓഫിസില്‍ കൊടുക്കണമെന്ന് പറഞ്ഞാണ് ഇവര്‍ വാഹനം വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കളില്‍നിന്ന് കനത്ത ഫീസ് ഈടാക്കിയിരുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് 100 രൂപയും മറ്റ് വാഹനങ്ങള്‍ക്ക് 200 രൂപയും മാത്രമാണ് യഥാര്‍ഥത്തില്‍ ആര്‍.ടി.ഒ ഓഫിസില്‍ അടക്കേണ്ടത്. എന്നാല്‍, ഇവര്‍ വലിയ തുക ഈടാക്കിയിരുന്നു. വിലകൂടിയ ടൊയോട്ട കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 200 രൂപക്ക് പകരം 4500 രൂപവരെ ഉപഭോക്താക്കളില്‍നിന്ന് വാങ്ങിയിരുന്നതായി ആര്‍.ടി.ഒ ഓഫിസ് വൃത്തങ്ങള്‍ പറഞ്ഞു. കൂടാതെ, ഓരോ വാഹനത്തിനുമുള്ള രജിസ്ട്രേഷന്‍ ഫീസ് വിവരം വില്‍പനകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ചട്ടം. ഇതൊന്നും പരിശോധിച്ച സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നില്ല. ഒരുവാഹനത്തിന്‍െറ പേരില്‍ രണ്ട് ടെമ്പററി രജിസ്ട്രേഷന്‍ വാങ്ങുന്നതായും പരിശോധനയില്‍ കണ്ടത്തെി. വില്‍പന നടത്തുന്ന ഏജന്‍സികള്‍ രേഖകള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുന്നില്ളെന്നും കണ്ടത്തെിയിട്ടുണ്ട്. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ കിഷോര്‍, അസി. മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ ജോണി തോമസ്, പി.കെ. ബാബു എന്നിവരും ആര്‍.ടി.ഒയോടൊപ്പം പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.