പെരുമ്പാവൂര്‍: ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വില്‍പനക്ക് എത്തിച്ച വ്യാജ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. മദ്യവില്‍പന നടത്തിയ മൂന്നുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി പല്ലച്ചി വീട്ടില്‍ അന്‍സാര്‍ (47), തണ്ടേക്കാട് സ്വദേശി പൊയ്ക്കല്‍ വീട്ടില്‍ അബ്ദുല്‍ നാസര്‍ (46), ഐരാപുരം ചിറങ്ങര സ്വദേശി പുത്തന്‍പുര വീട്ടില്‍ ബാബുരാജ് (43) എന്നിവരെയാണ് പെരുമ്പാവൂര്‍ എക്സൈസ് സംഘം പിടികൂടിയത്. ഐരാപുരം ശ്രീശങ്കരാപീഠം കോളജിന് സമീപത്തെ ബാബുരാജിന്‍െറ ആളൊഴിഞ്ഞ വീട്ടിലാണ് ഇവര്‍ മദ്യം സൂക്ഷിച്ചിരുന്നത്. 300 കുപ്പികളിലായി 100 ലിറ്റര്‍ വ്യാജമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്നിടത്ത് മദ്യം എത്തിച്ചുകൊടുക്കുന്നതിന് മദ്യക്കുപ്പികള്‍ കാറില്‍ കയറ്റുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. മദ്യവിതരണത്തിന് ഉപയോഗിച്ചിരുന്ന ഇന്‍ഡിക്ക കാറും എക്സൈസ് പിടിച്ചെടുത്തു. കൂടാതെ, വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകളും പ്രതികളില്‍നിന്ന് കണ്ടത്തെിയിട്ടുണ്ട്. കുപ്പി ഒന്നിന് 350 രൂപ കണക്കിലാണ് ഇവര്‍ വിറ്റഴിച്ചിരുന്നത്. ആലപ്പുഴ-പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യം നിര്‍മിക്കുന്ന ലോബിയാണ് മദ്യം പെരുമ്പാവൂരിലത്തെിച്ചതെന്ന് എക്സൈസ് പറഞ്ഞു. ഇതിന് പിന്നിലെ മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും എക്സൈസ് അറിയിച്ചു. എറണാകുളം എക്സൈസ് കമീഷണര്‍ കെ. സുരേഷ് ബാബുവിന് ലഭിച്ച ഇന്‍റലിജന്‍സ് വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ക്രിസ്മസ്-ന്യൂഇയര്‍ വില്‍പനക്കായാണ് വ്യാജമദ്യം എത്തിച്ചതെന്നും പിടിയിലായ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.