വൈപ്പിന്‍: ഗോശ്രീ ബസുകളുടെ നഗരപ്രവേശം സാധ്യമാകും വരെ എറണാകുളം ഹൈകോടതി കവലയില്‍ ഗോശ്രീ ബസുകള്‍ക്ക് സ്ഥിരമായ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വൈപ്പിന്‍കരയിലെ വിവിധ സംഘടനകകള്‍ നഗരസഭ കാര്യാലയത്തിന് മുന്നില്‍ ജനകീയ പ്രതിഷേധ സമരം നടത്തി. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ പോള്‍ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഗോശ്രീ ബസുകള്‍ക്ക് പൂര്‍ണമായും നഗരപ്രവേശം നല്‍കുക, വൈറ്റില ഹബ് മാതൃകയില്‍ ഹൈകോടതി കവലക്ക് സമീപം ഗോശ്രീ സ്ക്വയറില്‍ (പഴയ കലക്ടേഴ്സ് സ്ക്വയര്‍) ഭാഗത്ത് ബസ് ടെര്‍മിനല്‍ സ്ഥാപിക്കുക, വൈപ്പിന്‍കരയില്‍ ഓടുന്ന ബസുകള്‍ 3:1 അനുപാതത്തില്‍ ഫോര്‍ട്ട് വൈപ്പിന്‍ ബസ് സ്റ്റാന്‍ഡില്‍ കയറി പോകുക എന്നീ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ചു. കഴിഞ്ഞ ദിവസം ഹൈകോടതി കവലയില്‍ ഒപ്പുശേഖരണം നടത്തി. നൂറുകണക്കിന് വൈപ്പിന്‍ യാത്രക്കാര്‍ ഒപ്പിട്ട ഭീമ ഹരജി മേയര്‍, മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈപ്പിന്‍ ടു വീലര്‍ ആന്‍ഡ് ഫോര്‍ വീലര്‍ അസോസിയേഷന്‍ (വിറ്റ) പ്രസിഡന്‍റ് പി.ഡി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കേരള പ്രതികരണ സമിതി ചെയര്‍മാന്‍ എന്‍.ജി. ശിവദാസ്, ജോണി വൈപ്പിന്‍, അരവിന്ദാക്ഷന്‍ ബി. തച്ചേരി, എം. രാജഗോപാല്‍, ജോളി ജോസഫ്, ജോസഫ് നരികുളം, പി.ഡി. പാര്‍ഥന്‍, രാജഗോപാല്‍ ഡി. കോമത്ത്, സ്റ്റീഫന്‍ റോഡ്രിക്സ്, എം.എ. ഇബ്രാഹിം, റേച്ചല്‍ റോബര്‍ട്ട്, അല്‍ഫോണ്‍സ മാത്യു, ഡാളി ഫ്രാന്‍സിസ്, ഭാസ്കരന്‍ മാലിപ്പുറം, ബാഹുലേയന്‍, സോജന്‍ മഠത്തിപ്പറമ്പില്‍, സ്നേഹാലയം പീറ്റര്‍, റോബര്‍ട്ട് റിബേര, ജോണ്‍ പുതുവൈപ്പ്, ക്ളമന്‍റ് പുതുവൈപ്പ്, ഫ്രാന്‍സിസ് അറക്കല്‍, തോമസ് ഇലവത്തുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.