ബൈക്ക് യാത്രികന്‍െറ പണംതട്ടിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

അങ്കമാലി: ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും പണമടങ്ങിയ പഴ്സ് തട്ടിയെടുക്കുകയും ചെയ്ത മൂന്നംഗ സംഘത്തിലെ രണ്ടുപേരെ നെടുമ്പാശ്ശേരി പൊലീസ് പിടികൂടി. നെടുമ്പാശ്ശേരി തുരുത്തിശേരി സ്വദേശികളായ പള്ളിക്കല്ല് വീട്ടില്‍ ‘അപ്പക്കാള’യെന്ന ബിജു (36), ചിറക്കല്‍ വിനു (34) എന്നിവരാണ് അറസ്റ്റിലായത്. സംഘാംഗത്തിലെ മുഖ്യ സൂത്രധാരന്‍ ഒളിവിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ദേശീയപാതയില്‍ കരിയാട് കവലയിലായിരുന്നു സംഭവം. ആലുവയില്‍നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്നു യാത്രക്കാരന്‍. 3000ത്തിലധികം രൂപയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ട യാത്രക്കാരന്‍ സ്റ്റേഷനിലത്തെി പരാതി നല്‍കി. തുടര്‍ന്ന് എസ്.ഐ അശോകന്‍െറ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആലുവ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.