കോതമംഗലം: നഗരസഭയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനത്തെുടര്‍ന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. 2006 മുതല്‍ സര്‍ക്കാറിലേക്ക് അടക്കേണ്ട സര്‍വിസ് ടാക്സ് ഇനത്തിലും പിഴപ്പലിശ ഇനത്തിലുമായി 23 ലക്ഷം രൂപയോളം രൂപ കുടിശ്ശിക ഉണ്ടായതിനത്തെുടര്‍ന്നാണ് സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്മെന്‍റ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. എറണാകുളം ജില്ലാ സഹകരണബാങ്കിന്‍െറ കോതമംഗലം ബ്രാഞ്ചിലുള്ള 11 ലക്ഷം രൂപയാണ് നഗരസഭയുടെ അക്കൗണ്ടിലുള്ള ഏറ്റവും കൂടിയ തുക. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ദൈനംദിന പ്രവൃത്തികള്‍ക്ക് നല്‍കിവരുന്ന ചെക്കുകള്‍ വരെ മടങ്ങുന്ന സാഹചര്യമാണ്. നികുതിയും കുടിശ്ശികയും അടക്കാന്‍ പലതവണ ആവശ്യപ്പെട്ട് കത്ത് ലഭിച്ചെങ്കിലും ഭരണസമിതികള്‍ കുറച്ച് തുകകള്‍ അടച്ച് അവധി വാങ്ങിയെടുക്കുകയായിരുന്നു പതിവ്. നികുതിയും കുടിശ്ശികയും അടക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതോടെ മുഴുവന്‍ തുകയും ലഭ്യമാകുന്നതിന് വേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു. 23 ലക്ഷം രൂപയും ഒന്നിച്ചടക്കാന്‍ കഴിയില്ളെന്നും ഗഡുക്കളാക്കണമെന്ന് അപേക്ഷിച്ചെങ്കിലും സമയപരിധി കഴിഞ്ഞതിനാല്‍ നടപടി ശക്തമാക്കുകയുമായിരുന്നു. അക്കൗണ്ട് മരവിപ്പിതോടെ ഉദ്യോഗസ്ഥരും കൗണ്‍സിലും തമ്മില്‍ ചേരിപ്പോരും ശക്തമായിട്ടുണ്ട്. നികുതി അടക്കുന്നത് സംബന്ധിച്ച് കൗണ്‍സിലുകളെ അറിയിച്ചിരുന്നു. എന്നാല്‍, വേണ്ട മുന്നൊരുക്കം നടത്താത്തതാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് ഉദ്യോഗസ്ഥപക്ഷം. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് മാറ്റാന്‍ ഹൈകോടതിയെ സമീപിക്കാനുള്ള ശ്രമവും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.