മൂവാറ്റുപുഴ: ഇടവേളക്ക് ശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. വൈദ്യുതി തകരാര്‍ മൂലം ഓപറേഷനുകള്‍ മുടങ്ങിയതിന് പിന്നാലെ ഫിസിഷ്യന്‍ സമയത്ത് ആശുപത്രിയില്‍ എത്താത്തതില്‍ പ്രതിഷേധിച്ച് രോഗികള്‍ ബഹളം വെച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തിരക്കേറിയ തിങ്കളാഴ്ച രാവിലെയാണ് സംഭവങ്ങള്‍ നടന്നത്. ഒരുവര്‍ഷം മുമ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തുറന്നുകൊടുത്ത ഓപറേഷന്‍ തിയറ്ററിലേക്ക് വൈദ്യുതി എത്താത്തതിനത്തെുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന ഓര്‍ത്തോ വിഭാഗത്തിലെ ഓപറേഷനുകള്‍ മുടങ്ങിയത്. തിയറ്ററിലേക്കും വാര്‍ഡുകളിലേക്കുമുള്ള വൈദ്യുതി ബന്ധമാണ് തകരാറിലായത്. വയറിങ്ങും മറ്റും കത്തിപ്പോയതാണെന്നാണ് സൂചന. ഇതേതുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മുതല്‍ ഈ ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചിരുന്നു. രാവിലെ ഡോക്ടറും രോഗികളും ഓപറേഷന് തയാറായി എത്തിയെങ്കിലും വൈദ്യുതിയില്ലാത്തതിനാല്‍ നടന്നില്ല. ഓര്‍ത്തോ വിഭാഗത്തില്‍ ശസ്ത്രക്രിയകള്‍ നടക്കുന്നത് തിങ്കളാഴ്ചയാണ്. ഇനി ഒരാഴ്ച കാത്തിരിക്കേണ്ട അവസ്ഥയാണ്. ഒടുവില്‍ ഇലക്ട്രീഷ്യന്‍ എത്തി പണികള്‍ തീര്‍ത്തു. നിലവാരം കുറഞ്ഞ വയറുകളും മറ്റും ഉപയോഗിച്ച് ഇലക്ട്രിക് ജോലികള്‍ നടത്തിയതാണ് വൈദ്യുതിബന്ധം താറുമാറാകാന്‍ കാരണമായതെന്നാണ് സൂചന. ഇതിനിടെ, ഫിസിഷ്യന്‍ ഏറെ വൈകിയും എത്തായതോടെയാണ് ഒ.പി വിഭാഗത്തില്‍ രോഗികള്‍ ബഹളം വെച്ചത്. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ഒൗട്ട്പേഷ്യന്‍റ് വിഭാഗത്തിന്‍െറ പ്രവര്‍ത്തന സമയമെങ്കിലും ഡോക്ടര്‍മാരാരും സമയത്തിനത്തൊറില്ല. രാവിലെ വീട്ടിലെയും മറ്റും പരിശോധന കഴിഞ്ഞ് എത്തുമ്പോള്‍ ഏറെ വൈകും. രണ്ട് ഫിസിഷ്യന്മാരുള്ള മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാള്‍ ശബരിമല ഡ്യൂട്ടിയിലാണ്. ഏറ്റവും തിരക്കേറിയ ദിവസമായ തിങ്കളാഴ്ച രാവിലെമുതല്‍ രോഗികളുടെ നീണ്ട ക്യൂ ഡോക്ടറുടെ ക്യാബിന് മുന്നിലാരംഭിക്കും. രാവിലെ എത്തിയ രോഗികള്‍ ഫിസിഷ്യനെ കാണാന്‍ വളരെനേരം കാത്തുനിന്നു. ഒടുവില്‍ രോഗികള്‍ ബഹളം വെക്കുകയായിരുന്നു. പലരും ജീവനക്കാര്‍ക്കുനേരെ തട്ടിക്കയറുകയും ചെയ്തു. സംഘര്‍ഷാവസ്ഥയിലത്തെിയതോടെ ജീവനക്കാര്‍ ഡോക്ടറെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍, ഓപറേഷന്‍ മുടങ്ങിയില്ളെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയിലേക്ക് വൈദ്യുതി എത്തുന്നത് രണ്ട് ലൈനുകളില്‍നിന്നാണ്. ഇതില്‍ ഒരെണ്ണത്തിന് തകരാര്‍ സംഭവിച്ചിരുന്നു. ഒരു ലൈനില്‍ വൈദ്യുതിയുള്ളതുകൊണ്ട് ജനറേറ്ററും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ച് ഓപറേഷനുകള്‍ നടത്തിയെന്ന് അവര്‍ വിശദീകരിച്ചു. വി.ഐ.പി ഡ്യൂട്ടിക്കും ട്രെയ്നിങ്ങിനുമായി ആര്‍.എം.ഒ അടക്കം അഞ്ച് ഡോക്ടര്‍മാര്‍ പോയിരിക്കുകയാണ്. ഇതുമൂലം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതാണ് പരാതിക്ക് കാരണമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.