തോപ്പുംപടി വൈദ്യുതി ഓഫിസ്: പണമടക്കാന്‍ ഒരു കൗണ്ടര്‍ മാത്രം; ക്യൂ നിന്ന് വലഞ്ഞ് ഉപഭോക്താക്കള്‍

മട്ടാഞ്ചേരി: തോപ്പുംപടി മാതൃകാ ഇലക്ട്രിക്കല്‍ സെക്ഷന്‍ വൈദ്യുതി ഓഫിസില്‍ പണമടക്കാന്‍ ഉപഭോക്താക്കള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കണം. പതിനായിരത്തിന് മേല്‍ ഉപഭോക്താക്കളാണ് വൈദ്യുതി ഓഫിസ് പരിധിയിലുള്ളത്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്കുശേഷവും രണ്ട് കൗണ്ടര്‍ തുറക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലത്രേ. അതുമൂലം ജോലിക്ക് പോകുന്നവരാണ് വലയുന്നത്. ജോലിസ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് ബില്ലടക്കാമെന്ന് കരുതിയത്തെുന്നവര്‍ക്ക് മണിക്കൂറോളം ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണ്. പണം അടക്കാന്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. ദിവസവും ശരാശരി 500-600 വൈദ്യുതി ഉപയോക്താക്കളാണ് ബില്ലടക്കാനത്തെുന്നത്. ആളുകള്‍ക്ക് നില്‍ക്കാനുള്ള സൗകര്യവും ഇവിടെ ഇല്ല. കഴിഞ്ഞ രണ്ടുദിവസത്തെ അവധിക്ക് ശേഷം കൗണ്ടര്‍ തുറന്നപ്പോള്‍ നൂറുകണക്കിന് ആളുകളാണ് പണമടക്കാന്‍ എത്തിയത്. കാത്തുനിന്ന് വിഷമിച്ച ആളുകള്‍ ബഹളമുണ്ടാക്കിയത് അല്‍പ്പനേരം സംഘര്‍ഷത്തിനിടയാക്കി. രണ്ട് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ സഹകരിക്കുന്നില്ലന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്നമെന്ന് ജീവനക്കാരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.