പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കം തടഞ്ഞു

ആലുവ: ദേശീയപാത പറവൂര്‍ കവല വഴി കടന്നുപോകുമ്പോള്‍ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കം പൊലീസ് തടഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 7.30ഓടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍നിന്ന് പ്രകടനമായി പോകുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ പാലത്തില്‍ എസ്.ഐ പി.എ. ഫൈസലിന്‍െറ നേതൃത്വത്തില്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന്, പ്രവര്‍ത്തകര്‍ പ്രതിഷേധജ്വാല തെളിയിച്ച് നഗരത്തിലേക്ക് പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. ജെബി മത്തേര്‍ ഹിഷാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഷഫീഖ്, മണ്ഡലം പ്രസിഡന്‍റ് ഹസീം ഖാലിദ്, അജ്മല്‍ കാമ്പായി, മുഹമ്മദ് ഷാഫി, സുധീഷ് കപ്രശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.