ആലുവ പാലസ് പുതിയ കെട്ടിടം ഉദ്ഘാടനം ജനുവരി 15ന്

ആലുവ: ആലുവ പാലസിന്‍െറ പുതിയ കെട്ടിടം അടുത്ത മാസം 15ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഈ മാസം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും. തിരുവിതാംകൂര്‍ രാജവംശത്തില്‍പെട്ടവര്‍ക്ക് പെരിയാര്‍ നദിയില്‍ കുളിച്ച് താമസിക്കുന്നതിന് നിര്‍മിച്ചതാണ് ആലുവ കൊട്ടാരം. പിന്നീട് ഇത് സംസ്ഥാന ടൂറിസം വികസന കോര്‍പറേഷന് കീഴിലാകുകയായിരുന്നു. മൂന്ന് സ്യൂട്ടുകള്‍ ഉള്‍പ്പെടെ 16 മുറികള്‍ ഉള്ള പാലസില്‍ യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ പല മുറികളും ശോച്യാവസ്ഥയിലാണ്. പുതിയ കെട്ടിടത്തില്‍ മൂന്ന് സ്യൂട്ടുകള്‍ ഉള്‍പ്പെടെ 18 മുറികളാണുള്ളത്. മുമ്പ് കെട്ടിടം സിനിമാ ചിത്രീകരണത്തിന് വിട്ടുകൊടുക്കാറുണ്ടായിരുന്നു. ഇത് കെട്ടിടത്തിന് കേടുവരുത്തുന്നുവെന്ന പരാതിയത്തെുടര്‍ന്ന് പിന്നീട് ചിത്രീകരണത്തിന് വിട്ടുകൊടുക്കേണ്ടതില്ളെന്ന് തീരുമാനിക്കുകയായിരുന്നു. ഒട്ടേറെ തിരക്കഥാകൃത്തുകളും സിനിമാ ഗാനരചയിതാക്കളും തങ്ങളുടെ ശ്രദ്ധേയമായ പല സൃഷ്ടികള്‍ക്കും ഇവിടെ താമസിച്ച് രൂപംനല്‍കിയിട്ടുണ്ട്. പുതിയ കെട്ടിടം തുറന്നുകൊടുക്കുന്നതോടെ പഴയ കെട്ടിടത്തിലെ അറ്റകുറ്റപ്പണികള്‍ നടത്താനാണ് തീരുമാനം. ടൂറിസം വികസന കോര്‍പറേഷന്‍െറ തിരുവനന്തപുരത്തെ ഓഫിസില്‍നിന്ന് പ്രത്യേക അനുമതിയോടെ വരുന്നവര്‍ക്ക് മാത്രമാണ് ഇവിടെ മുറി അനുവദിക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, തുടങ്ങിയവര്‍ക്കായി പ്രത്യേക മുറികള്‍ മാറ്റിവെക്കാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.