ആലുവ: അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനം മൂലം മെട്രോ നിര്‍മാണപ്രദേശത്ത് കെട്ടിടങ്ങള്‍ അപകടഭീഷണിയില്‍. ആലുവ കമ്പനിപ്പടി ഭാഗത്തെ മെട്രോ സ്റ്റേഷനോട് ചേര്‍ന്ന കാര്‍ പാര്‍ക്കിങ്-ജലസംഭരണി നിര്‍മാണസ്ഥലത്താണ് പ്രശ്നം ഉടലെടുത്തിട്ടുള്ളത്. ഇതുമൂലം സമീപത്തെ വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. പ്രദേശത്തെ ഒരു മതില്‍ തകര്‍ന്നിട്ടുണ്ട്. മെട്രോ ഏറ്റെടുത്ത സ്ഥലത്ത് അഞ്ച് മീറ്റര്‍ ആഴത്തിലാണ് മണ്ണെടുക്കാന്‍ അനുവാദമുള്ളത്. എന്നാല്‍, ഇവര്‍ അതില്‍ കൂടുതല്‍ മണ്ണെടുത്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇതാണ് മതില്‍ ഇടിയാനും കെട്ടിടങ്ങള്‍ക്ക് ഭീഷണിയുണ്ടാകാനും ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പലതവണ മെട്രോ, പഞ്ചായത്ത് അധികാരികളോട് നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.കുറച്ചുദിവസം മുമ്പ് പഞ്ചായത്ത് ഓഫിസിന് മുന്‍വശത്തെ സ്വകാര്യവ്യക്തിയുടെ കെട്ടിട നിര്‍മാണസ്ഥലത്ത് പരിധി ലംഘിച്ച് മണ്ണെടുത്തതുമൂലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍െറ മതില്‍ ഇടിഞ്ഞിരുന്നു. എന്നിട്ടും പഞ്ചായത്ത് അധികൃതര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും മെട്രോ നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവെപ്പിക്കുകയും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും മെട്രോ അധികൃതര്‍ നിയമലംഘനം തുടരുകയാണെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. പിന്നീട് പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിച്ച് സെക്രട്ടറി പ്രശ്നബാധിത സ്ഥലത്തത്തെുകയും ഡി.എം.ആര്‍.സി പ്രതിനിധികളുമായി സംസാരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് നിയമലംഘനം ഉണ്ടാവില്ളെന്ന് മെട്രോ അധികൃതര്‍ പഞ്ചായത്തിന് രേഖാമൂലം ഉറപ്പ് നല്‍കി. പ്രതിഷേധ സമരത്തിന് വില്യം ആലത്തറ, നസീര്‍ ചൂര്‍ണിക്കര, ജീസണ്‍ ജോര്‍ജ്, സി.എഫ്. തോമസ്, എബി മുതിരപ്പാടം, ലിനേഷ് വര്‍ഗീസ്, വിജോയ് കല്ലൂക്കാരന്‍, ബിനോയ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.