കൊച്ചി മെട്രോ: പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍ നടക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ജനുവരിയില്‍ പരീക്ഷണ ഓട്ടവും ജൂണില്‍ സര്‍വിസും ആരംഭിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, മുന്‍ നിശ്ചയപ്രകാരം നിര്‍മാണം പൂര്‍ത്തിയാവില്ളെന്ന സൂചനയാണ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ച കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് വ്യക്തമാക്കിയത്. ആലുവ മുതല്‍ എറണാകുളം മഹാരാജാസ് കോളജ് വരെയായിരുന്നു ജനുവരിയില്‍ പരീക്ഷണ ഓട്ടം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇത് ഫെബ്രുവരിയില്‍ മാത്രമേ നടക്കൂവെന്ന് വ്യക്തമാക്കിയ ഏലിയാസ് ജോര്‍ജ് പരീക്ഷണ ഓട്ടം എവിടെ വരെയാണെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ളെന്നുമാണ് അറിയിച്ചത്. സിവില്‍ ജോലി പൂര്‍ത്തിയാകുന്നതിന് അനുസരിച്ചാകും ഇക്കാര്യം തീരുമാനിക്കുകയെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. ചുരുങ്ങിയത് നാലുമാസമെങ്കിലും പരീക്ഷണ ഓട്ടം നടത്തിയാല്‍ മാത്രമേ സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച റെയില്‍വേയുടെ അംഗീകാരം കൊച്ചി മെട്രോക്ക് ലഭിക്കൂ. ഫെബ്രുവരി 15ന് ശേഷമാണ് ഓട്ടം ആരംഭിക്കുന്നതെങ്കില്‍ ജൂണില്‍ മെട്രോ സര്‍വിസ് ആരംഭിക്കാനാവില്ളെന്നും ഏതാണ്ട് വ്യക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.