കോതമംഗലം: സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരോടൊപ്പം രംഗത്തിറങ്ങി. സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥി റിതിന്‍ ബാബു രണ്ടുവൃക്കയും തകരാറിലായി എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവെച്ചാലാണ് റിതിന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കേള്‍വിയും സംസാരശേഷിയും ഇല്ലാത്ത റിതിന്‍െറ പിതാവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. അമ്മയും രണ്ട് സഹോദരന്മാരുമുള്ള നിര്‍ധന കുടുംബം ചികിത്സക്ക് ഭീമമായ തുക കണ്ടത്തൊനുള്ള നെട്ടോട്ടത്തിലാണ്. ആദ്യവിഹിതം സ്വന്തമായി സ്വരൂപിച്ചശേഷം കുട്ടികള്‍ പല ഗ്രൂപ്പായി തിരിഞ്ഞ് സംഭാവന പിരിക്കാന്‍ നാട്ടിലിറങ്ങി. സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീമിന്‍െറ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് റിതിന്‍െറ ശസ്ത്രക്രിയ. കോതമംഗലം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 10080100281203 ഐ.എഫ്.എസ്.സി കോഡ് FDRL 0001008. ഫോണ്‍: 9447118414. റിതിനെ സഹായിക്കാന്‍ പൂയംകുട്ടി-കോതമംഗലം റൂട്ടിലോടുന്ന സ്റ്റാര്‍ ബസ് ഒരുദിവസത്തെ വരുമാനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.