അങ്കമാലി: മാതാവിന്‍െറ കരങ്ങളാല്‍ പെരിയാറില്‍ എറിയപ്പെട്ട കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതിന്‍െറ ആത്മനിര്‍വൃതിയിലാണ് മാറമ്പിള്ളി സ്വദേശികളായ യുവാക്കളും ചെങ്ങമനാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളും. ആലുവ നോര്‍ത് എഴിപ്രം സ്വദേശിനി ബീവിയാണ് ഭര്‍ത്താവുമായുള്ള കുടുംബ വഴക്കിനത്തെുടര്‍ന്ന് മക്കളായ ഒമ്പതുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയും (നുഫീദ്), മൂന്ന് വയസ്സുകാരിയെയും (നുഫീന) ശനിയാഴ്ച രാവിലെ വാഴക്കുളം-മാറമ്പിള്ളി പാലത്തില്‍നിന്ന് പെരിയാറില്‍ വലിച്ചെറിഞ്ഞത്. ഈ സമയം ചെങ്ങമനാട് പാലപ്രശ്ശേരി സ്വദേശികളായ മൂലംപറമ്പില്‍ സിദ്ദീഖും കണ്ടകത്ത് വീട്ടില്‍ ജമാലും പെരിയാറില്‍ 600 മീറ്ററോളം ദൂരെയായി മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ആദ്യം നുഫീനയെയായിരുന്നു എറിഞ്ഞത്. പാലത്തില്‍ നിന്ന് മാലിന്യമെറിയുകയാണെന്നാണ് സിദ്ദീഖിന് തോന്നിയത്. വഞ്ചിയുമായി പാഞ്ഞത്തെിയാലും കുട്ടിയെ രക്ഷിക്കാന്‍ സാധിക്കില്ളെന്ന് ഇരുവര്‍ക്കും ബോധ്യമായി. ഈ സമയമാണ് മാറമ്പിള്ളി സ്വദേശികളായ ചെരഞ്ചിക്കുടി മാഹിനും തോപ്പില്‍ പരീത്കുഞ്ഞും പാലത്തിന്‍െറ തൂണിന് സമീപം മത്സ്യം പിടിക്കാനുള്ള വലയുടെ അറ്റകുറ്റപ്പണി തീര്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അവരോട് കുട്ടി പുഴയില്‍ വീണ കാര്യം ഉച്ചത്തില്‍ വിളിച്ച് പറയുകയായിരുന്നു. അതോടെ, ഇരുവരും പുഴയില്‍ ചാടി നീന്തി കുട്ടിയെ പൊക്കിയെടുക്കുകയായിരുന്നു. കരക്കടുക്കാറായപ്പോഴേക്കും സിദ്ദീഖും ജബ്ബാറും വഞ്ചിയുമായത്തെി. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് കുട്ടിയെ പാലത്തിന് മുകളിലത്തെിക്കുകയും തിരുവൈരാണിക്കുളം ഭാഗത്തുള്ള സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്കുശേഷം ആലുവയിലെ സര്‍ക്കാര്‍ ആശുപത്രിയിലത്തെിച്ചു. രണ്ട് കുട്ടികളെയും വലിച്ചെറിഞ്ഞ ശേഷം ബീവിയും പുഴയില്‍ ചാടാന്‍ ശ്രമിച്ചെങ്കിലും അതുവഴി വന്ന മാറമ്പിള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ റഹീമാണ് പിടിച്ചുനിര്‍ത്തിയത്. ബീവി റഹീമിന്‍െറ കൈയില്‍ കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. പാലപ്രശ്ശേരി സ്വദേശികളായ മുപ്പതോളം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പെരിയാറിലുടനീളം പതിറ്റാണ്ടുകളായി നടത്തിവരുന്ന മത്സ്യബന്ധനത്തിനിടയില്‍ നിരവധി ജീവനുകളാണ് രക്ഷിച്ചിട്ടുള്ളത്. 2014 ആഗസ്റ്റ് 15ന് പാലപ്രശ്ശേരി മഠത്തിപ്പറമ്പില്‍ കുടുംബാംഗങ്ങളായ മുഹമ്മദ്കുഞ്ഞും അബൂബക്കറും ആലുവ റെയില്‍വേ മേല്‍പാലത്തില്‍ ട്രെയിനില്‍നിന്ന് പെരിയാറില്‍ വീണ മലപ്പുറം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ രക്ഷിക്കുകയുണ്ടായി. അതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് രാത്രിയില്‍ ട്രെയിന്‍െറ വാതില്‍പടിയിലിരുന്ന് ഉറങ്ങുന്നതിനിടയില്‍ പെരിയാറില്‍ വീണ യുവാവിനെ പാലപ്രശ്ശേരി തച്ചകത്ത് അബ്ദുല്‍ഖാദര്‍ രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.