മൂവാറ്റുപുഴ: ഇതരസംസ്ഥാനങ്ങളിലടക്കം പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കോട്ടയം മീനച്ചില്‍ കലയന്തോലി സന്തോഷിനെ (30) മൂവാറ്റുപുഴ എസ്.ഐ സമീഷും സംഘവും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ആദര്‍ശിന് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ജോലി കൊടുക്കാമെന്നുപറഞ്ഞ് 10,500 രൂപ തട്ടിയതിന് മൂവാറ്റുപുഴ പൊലീസ് അന്വേഷണം നടത്തവേ മൂവാറ്റുപുഴയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ജ്യോതി ഇന്‍ഫര്‍മേഷന്‍ സര്‍വിസ് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. പത്രപരസ്യം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസായി 500 രൂപ അടച്ച ശേഷം ജോലി ശരിയാക്കാന്‍ 1000 മുതല്‍ 30,000 രൂപ വരെ ഈടാക്കും. ജോലി ശരിയാകുമ്പോള്‍ അറിയിക്കാമെന്ന് പറഞ്ഞ് ആളുകളെ മടക്കിയയക്കുകയാണ് പതിവ്. എസ്.ഐമാരായ കെ.എസ്. ശ്രീകാന്തന്‍, ജോര്‍ജ് ജോസഫ്, സി.പി.ഒമാരായ കെ.എം. സലീം, രതീശന്‍, സുഷമ എന്നിവരും പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.