വ്യാജ ഐ.എസ്.ഐ മുദ്രയുള്ള കുപ്പിവെള്ളം പിടിച്ചെടുത്തു

കൊച്ചി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) കൊച്ചി ഓഫിസിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വ്യാജ ഐ.എസ്.ഐ മുദ്ര പതിപ്പിച്ച കുടിക്കാനുള്ള കുപ്പിവെള്ളം പിടിച്ചെടുത്തു. സൗത് മഴുവന്നൂരില്‍ നടന്ന എന്‍ഫോഴ്സ്മെന്‍റ് റെയ്ഡില്‍ ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍, 300 മില്ലി ബോട്ടിലുകളാണ് പിടിച്ചെടുത്തത്. ബി.ഐ.എസ് ലൈസന്‍സോ ഐ.എസ്.ഐ മുദ്ര പതിപ്പിക്കാന്‍ അധികാരമോ ഇല്ലാത്ത സ്റ്റെര്‍ലിങ് വാലി എന്ന കമ്പനി അനധികൃതമായി ‘സ്റ്റെര്‍ലിങ് വാലി’ എന്ന പേരില്‍ കുടിവെള്ളം വില്‍ക്കുന്നത്. വ്യാജ ഐ.എസ്.ഐ മുദ്ര പതിച്ച സ്റ്റിക്കറുകളും കമ്പനിയില്‍നിന്ന് ഉദ്യോഗസ്ഥര്‍ കണ്ടത്തെി. ബേ ഫീല്‍ഡ് ഫുഡ് ടെക്നോളജീസ് ഇടവന മലപ്പുറം എന്ന കമ്പനിയാണ് ഫ്രഷ് എച്ച് ടു ഒ വിപണിയില്‍ എത്തിക്കുന്നത്. നിയമം അനുസരിച്ച്, പാക്ക് ചെയ്ത കുടിവെള്ളം ഐ.എസ്.ഐ മുദ്രയോട് കൂടി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. വ്യാജ ഐ.എസ്.ഐ മുദ്ര ചെയ്ത ഉല്‍പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ. കതിര്‍വേല്‍, സയന്‍റിസ്റ്റ് എഫ് ആന്‍ഡ് ഹെഡ്, ബി.ഐ.എസ് വങ്കാരത്ത് ടവേഴ്സ് സെക്കന്‍ഡ് ഫ്ളോര്‍, സിഗ്നല്‍ ജങ്ഷന്‍, എന്‍.എച്ച് ബൈപാസ്, ഇടപ്പള്ളി, കൊച്ചി വിലാസത്തിലോ tbo@bis.org മെയിലിലോ 0484 2341174, 2341175, 2341176 നമ്പറുകളിലോ അറിയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.