കൊച്ചി: പുല്ളേപ്പടി പാലത്തിലെ ടോള്‍ ഒഴിവാക്കി തമ്മനം പുല്ളേപ്പടി റോഡ് അടിയന്തരമായി യാഥാര്‍ഥ്യമാക്കണമെന്ന് തമ്മനം - പുല്ളേപ്പടി റോഡ് ജനകീയ സമര സമിതി. പുല്ളേപ്പടി പാലത്തിലെ ടോള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമ്മനം - പുല്ളേപ്പടി റോഡ് ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ കൂട്ടായ്മ പുല്ളേപ്പടി പാലത്തിന് സമീപം കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ കെ.എസ്. ദിലീപ് കുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. രണ്ട് കോടി ചെലവഴിച്ച പൊന്നുരുന്നി പാലത്തിലെ ടോള്‍ ഒഴിവാക്കാന്‍ സ്ഥലം എം.എല്‍.എയും മേയറും ശ്രമിച്ചപ്പോള്‍ അഞ്ച് കോടി 81 ലക്ഷം രൂപ മാത്രം ചെലവഴിച്ച പുല്ളേപ്പടി പാലത്തിലെ ടോള്‍ ഒഴിവാക്കാന്‍ സ്ഥലം എം.എല്‍.എയും മേയറും ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വിവിധ സംഘടനാ ഭാരവാഹികളായ കുരുവിള മാത്യൂസ്, പി.എസ്. ഭാസി, കുമ്പളം രവി, ഏലൂര്‍ ഗോപിനാഥ്, അബിജു സുരേഷ്, ജോസി മാത്യു, രാജു മൈക്കിള്‍, സ്റ്റാന്‍ലി പത്യാല, ഷംസാദ് ഹുസൈന്‍ സേട്ട്, അബ്ദുല്‍ റഹ്മാന്‍, പോള്‍ ജോസഫ്, രത്നാകര പൈ. സായി പ്രസാദ്, അഗസ്റ്റിന്‍, ബാലകൃഷ്ണന്‍ ചെറുകരത്തേ് എന്നിവര്‍ സംസാരിച്ചു. ടോള്‍ ഒഴിവാക്കാന്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ തുടര്‍ന്ന് നടത്തുമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.