മട്ടാഞ്ചേരി: വന്‍കിട കൈയേറ്റക്കാരെ തൊടാതെ ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയിലെ ചെറുകിട വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു. ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ റവന്യൂ ഭൂമിയിലെ ചെറുകിട കച്ചവടക്കാരെയാണ് ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ എസ്. സുഹാസിന്‍െറ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്. കൈയേറ്റങ്ങള്‍ 24 മണിക്കൂറിനകം സ്വമേധയാ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ മിക്കവാറും കച്ചവടക്കാര്‍ സാധനങ്ങളും കച്ചവട തട്ടുകളും സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴോടെ തന്നെ സബ് കലക്ടര്‍ എസ്. സുഹാസ്, തഹസില്‍ദാര്‍ താഹിറ ബീഗം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെ മേഖലയിലത്തെി. കൊച്ചിന്‍ ക്ളബിന് മുന്‍വശത്തെ ഒഴിഞ്ഞുപോകാതിരുന്ന ഒരു തട്ടുകട ഉടമയോട് സന്ധ്യക്ക് മുമ്പ് സ്ഥലം ഒഴിവാക്കാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടു. ചില കച്ചവടക്കാര്‍ മുന്‍കാലങ്ങളില്‍ സമ്പാദിച്ച സ്റ്റേ ഓര്‍ഡര്‍ കാണിച്ചതോടെ ഉദ്യോഗസ്ഥ സംഘം ഇവ പൊളിക്കാനാകാതെ മാറി. സ്റ്റേയുടെ മറവില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കൈയേറിയ കാര്യം പരിശോധിക്കുമെന്ന് സബ്കലക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റവന്യൂ ഭൂമിയിലെ കൈയേറ്റങ്ങളാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നതെന്നും നിലവില്‍ കച്ചവടം ചെയ്യുന്നവര്‍ക്ക് ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്യുന്നതില്‍ വിരോധമില്ളെന്നും എന്നാല്‍, സന്ധ്യക്ക് മുമ്പ് വണ്ടികള്‍ മാറ്റണമെന്നും സബ്കലക്ടര്‍ അറിയിച്ചു. വഴിയോര കച്ചവടക്കാരായ സാധാരണക്കാരെ ഒഴിപ്പിക്കുമ്പോള്‍ വന്‍കിടക്കാരായ കൈയേറ്റക്കാര്‍ക്ക് നേരെ കണ്ണടക്കുന്നത് ഏറെ വിമര്‍ശത്തിന് ഇടയാക്കി. പൈതൃക നഗരിയായ ഫോര്‍ട്ട്കൊച്ചിയിലെ യൂറോപ്യന്‍ തെരുവുകളുടെ തനിമ വരെ നഷ്ടപ്പെടുത്തി വന്‍കിടക്കാര്‍ റോഡുകളുടെ പകുതിവരെ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവക്കെതിരെ നടപടിയില്ളെന്ന ആക്ഷേപം രൂക്ഷമായിരിക്കെയാണ് ഇടക്കിടെ വഴിയോര കച്ചവടക്കാര്‍ക്കുനേരെ നടപടിയെടുക്കുന്നത്. ഒഴിപ്പിക്കാനത്തെിയ ഉദ്യോഗസ്ഥര്‍ക്കുനേരെ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തിയ ചെറുകിട കച്ചവടക്കാര്‍ മുഹമ്മദ് അബ്ബാസ്, അഡ്വ. ടി.ബി. മിനി എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.