കൊച്ചി: പാചകവാതക സിലിണ്ടര്‍ ബുക് ചെയ്യുമ്പോള്‍ അറിയാതെ പൂജ്യം ഡയല്‍ ചെയ്താലും പേടിക്കേണ്ടാ. സബ്സിഡി ഉടന്‍ നഷ്ടപ്പെടില്ല. പാചകവാതക വിതരണ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചീഫ് സെയിത്സ് മാനേജര്‍ ആര്‍. ഗിരീഷ് കുമാര്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കി. പൂജ്യം ഡയല്‍ ചെയ്തതിന്‍െറപേരില്‍ ആര്‍ക്കും സബ്സിഡി നഷ്ടപ്പെടില്ല. ഉപയോക്താക്കളുടെ അനുമതിയോടെ മാത്രമെ സബ്സിഡി ഉപേക്ഷിക്കുന്ന പദ്ധതിയിലേക്ക് മാറ്റൂ. പൂജ്യം ഡയല്‍ ചെയ്തുകഴിയുമ്പോള്‍ ആദ്യം വിതരണ ഏജന്‍സി ഓഫിസിലാണ് അറിയിപ്പു ലഭിക്കുന്നത്. പിന്നീട് ഇക്കാര്യം കമ്പനിയെ അറിയിക്കും. ഉപയോക്താവില്‍നിന്ന് രേഖകള്‍ എഴുതിവാങ്ങിയ ശേഷമേ സബ്സിഡി പിന്‍വലിക്കൂവെന്ന് ഗിരീഷ് കുമാര്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളുടെയും ആശങ്ക ഇതുസംബന്ധിച്ചായിരുന്നു. സിലിണ്ടര്‍ വിതരണത്തിന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ തുക ഈടാക്കില്ല. 5-10 കിലോമീറ്റര്‍ പരിധിയില്‍ 20 രൂപയും 10-15 കിലോമീറ്റര്‍ പരിധിയില്‍ 25 രൂപയും 15 കിലോമീറ്ററിനു മുകളില്‍ പരമാവധി 30 രൂപയും മാത്രമെ വാങ്ങാന്‍ പാടുള്ളൂ. ജില്ലയിലെ അഞ്ചോളം ഏജന്‍സികളുടെ പ്രവര്‍ത്തനം വേണ്ടത്ര ഉത്തരവാദിത്തത്തോടെയല്ളെന്ന് യോഗത്തില്‍ വിലയിരുത്തി. പ്ളാന്‍റുകളില്‍ സമരം നടക്കുന്നതു മൂലമാണ് പലപ്പോഴും സിലിണ്ടര്‍ വിതരണം വൈകുന്നത്. ബുക്് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ സിലിണ്ടര്‍ നല്‍കാന്‍ കഴിയുമെന്ന് മൂന്ന് കമ്പനികളുടെയും പ്രതിനിധികള്‍ അറിയിച്ചു. സിലിണ്ടര്‍ ലഭിച്ച് മൂന്നുദിവസത്തിനുള്ളില്‍ സബ്സിഡി ഉപയോക്താവിന്‍െറ അക്കൗണ്ടില്‍ സാധാരണ എത്തും. കൃത്യമായി സിലിണ്ടറുകള്‍ ലഭിക്കുന്നില്ളെന്ന് തൃക്കാക്കര റെസിഡന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. എം. അബ്ബാസ് യോഗത്തില്‍ പരാതിപ്പെട്ടു. തൃക്കാക്കരയില്‍ പുതിയ ഏജന്‍സി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നല്‍കി. പലപ്പോഴും പ്ളാന്‍റുകളിലും വിതരണ രംഗത്തും ഉണ്ടാകുന്ന തൊഴില്‍ സമരങ്ങളാണ് പാചകവാതക വിതരണം പ്രതിനിസന്ധിയിലാക്കുന്നതെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ജോര്‍ജ് മാത്യു അറിയിച്ചു. ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാമെന്ന് അദ്ദേഹം പറഞ്ഞു. തര്യന്‍ പീറ്റര്‍, ഐ.ഒ.സി പ്രതിനിധി ആര്‍. ഗിരീഷ് കുമാര്‍, എച്ച്.പി.സി.എല്‍ പ്രതിനിധി ഗോവിന്ദ് ഗോപിനാഥന്‍ എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. എ.ഡി.എം പി. പത്മകുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപൈ്ള ഓഫിസര്‍ ജോണ്‍ ടി. എബ്രഹാം, റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, പാചകവാതരണ ഏജന്‍സി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, കമ്പനി പ്രതിനിധികള്‍, മറ്റ് ഉപയോക്താക്കള്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.