മട്ടാഞ്ചേരി: യുവസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തത്തെുടര്‍ന്ന് പനയപ്പിള്ളി കോര്‍പറേഷന്‍ കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പ്രതികളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചക്കാമാടം സ്വദേശി കെ.യു. അനീഷ് (25), പനയപ്പിള്ളി സ്വദേശി എന്‍.എ. അനീഷ് (23), പനയപ്പിള്ളി സ്വദേശി ഹാഫിസ് (20), കപ്പലണ്ടിമുക്ക് സ്വദേശി ഷബീര്‍ (24), കരുവേലിപ്പടി ആര്‍.കെ. പിള്ള റോഡില്‍ മുറാദ് (24) എന്നിവരെയാണ് മട്ടാഞ്ചേരി അസി. കമീഷ്ണര്‍ ജി. വേണുവിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അതേസമയം, ഒരു സംഘത്തില്‍പ്പട്ടവര്‍ക്കെതിരെ മാത്രം നടപടിയെടുത്ത പൊലീസ് നിലപാടില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് ശക്തമായ പൊലീസ് കാവല്‍ തുടരുകയാണ്. അതിനിടെ, പൊലീസിന്‍െറ നടപടി പ്രദേശത്തെ ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സമായതായും ആക്ഷേപമുണ്ട്. പ്രദേശത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചതിന് തുല്യമാണ് പൊലീസിന്‍െറ പല നടപടികളും. രാത്രി എട്ടരക്ക് ശേഷം കടകള്‍ പൊലീസ് നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.