കൊച്ചി: കേരളത്തില്‍ വനാമി ചെമ്മീന്‍ വിപ്ളവം സാധ്യമാക്കാന്‍ സംസ്ഥാനത്തെ ചെമ്മീന്‍ കര്‍ഷകര്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്ന് മന്ത്രി കെ. ബാബു. വനാമി വിപ്ളവം സംസ്ഥാനത്ത് കൊണ്ടുവരാന്‍ ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) കര്‍ഷകര്‍ക്ക് എല്ലാവിധ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു. വനാമി ചെമ്മീന്‍ കൃഷിമാതൃക വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി സര്‍വകലാശാല ചോയ്സ് ട്രേഡിംഗ് കോര്‍പറേഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലന പരിപാടിയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വനാമികൃഷിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ചെമ്മീന്‍ കര്‍ഷകരുടെ ആശങ്ക അകറ്റിയത് കുഫോസാണ്. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായാല്‍ ഈ രംഗത്ത് മികച്ച ലാഭം കൊയ്യാന്‍ ചെമ്മീന്‍ കര്‍ഷകര്‍ക്ക് സാധിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ കുഫോസ് നല്‍കും. വനാമികൃഷി പരിശീലനം വരും ദിവസങ്ങളില്‍എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘങ്ങള്‍ രൂപവത്കരിച്ച് വനാമി കൃഷി ആരംഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ ഉയര്‍ന്ന വിലയില്‍ കയറ്റുമതി നടത്താനും കുഫോസ് കര്‍ഷകര്‍ക്ക് സംവിധാനമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. ടി. കെ. ദേവരാജന്‍, അന്‍വര്‍ ഹാഷിം, കോസ്റ്റല്‍ അക്വാകള്‍ചര്‍ അതോറിറ്റി അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ്. മണി, സമുദ്രോല്‍പന്ന കയറ്റുമതിവികസന അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി, മത്സ്യസമൃദ്ധി സ്പെഷല്‍ ഓഫിസര്‍ എസ്. അജയന്‍, ഷീല തോമസ്, ഡോ. ഡെയ്സി കാപ്പന്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഡോ. കെ. ദിനേശ് എന്നിവര്‍ സംസാരിച്ചു. വനാമി കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, തീറ്റ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനവുമുണ്ട്. പരിപാടി ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.