മനക്കേകടവ് ഭാഗത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

പള്ളിക്കര: പള്ളിക്കര മനക്കേകടവ് ഭാഗത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന മേഖലയാണ്. നേരത്തേ രണ്ട് വിദ്യാര്‍ഥികളെ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊലീസില്‍ പലപ്രാവശ്യം പരാതി നല്‍കിയിട്ടുണ്ടങ്കിലും തുടര്‍നടപടി ഒന്നുംതന്നെ ഉണ്ടായില്ല. ഈ മേഖലയില്‍ പലപ്പോഴും വിദ്യാര്‍ഥി സംഘര്‍ഷങ്ങളും പതിവാണ്. ഒരാഴ്ച മുമ്പ് ഇവിടെ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മേയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ എസ്.ഐയെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചിരുന്നു. വിദ്യാര്‍ഥി സംഘര്‍ഷത്തെക്കുറിച്ചും പരിസരത്തെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ചും വ്യാപകപരാതി ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.