വിസ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍

മൂവാറ്റുപുഴ: വിദേശരാജ്യങ്ങളില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം നല്‍കി പത്തുപേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാരിക്കോട് അഴകന്‍പറമ്പില്‍ തോമസിന്‍െറ മകന്‍ ബാബു തോമസിനെയാണ് (32) എസ്.ഐ പി.എച്ച്. സമീഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 2014ല്‍ മലേഷ്യയില്‍ ജോലി വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള 10 പേരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ എത്തിയതായി വിവരം ലഭിച്ചതിനത്തെുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. അഞ്ചാം ക്ളാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇയാള്‍ വിദേശരാജ്യങ്ങളില്‍ ജോലിസാധ്യതയുണ്ടെന്ന് ആളുകളെ പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു ഇരകളെ കണ്ടത്തെിയിരുന്നത്. കിട്ടിയ പണവുമായി സിനിമ പിടിക്കാനിറങ്ങിയ പ്രതി ലൊക്കേഷന്‍ കാണാനും മൂവാറ്റുപുഴയില്‍ കാര്‍ വാടകക്ക് എടുത്തും മറ്റു വഴികളിലും പണം ചെലവഴിച്ച് തീര്‍ക്കുകയായിരുന്നു. ഇടപാടുകാര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിം കാര്‍ഡുകള്‍ മാറ്റി ഒളിവില്‍ പോവുകയായിരുന്നു. ഇയാളുടെ കൂട്ടുപ്രതിയായ മൂവാറ്റുപുഴ മുടവൂര്‍ തയ്യില്‍വീട്ടില്‍ സുരേഷിനെ നേരത്തേ പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.