മട്ടാഞ്ചേരി: റവന്യൂ ഡിവിഷനല്‍ ഓഫിസ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് എറണാകുളത്തേക്ക് മാറ്റാന്‍ നീക്കം. കാക്കനാട് കലക്ടറേറ്റ്, കണയന്നൂര്‍ താലൂക്ക് കെട്ടിടം എന്നിവിടങ്ങളാണ് പരിഗണിക്കുന്നതെന്നാണ് സൂചന. രൂപവത്കരണ കാലം മുതല്‍ ഫോര്‍ട്ട്കൊച്ചിയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിക്ക് പുറമേ ആലുവ, പറവൂര്‍, കണയന്നൂര്‍ താലൂക്കുകളും ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ പരിധിയിലാണ്. ഫോര്‍ട്ട്കൊച്ചിയില്‍നിന്നുള്ള ഓഫിസ് മാറ്റം പ്രതിഷേധത്തിന് ഇടയാക്കും. തീരദേശ ഗ്രാമീണ മേഖലക്ക് ഓഫിസ് മാറ്റം കനത്ത തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പൈതൃക ടൂറിസം വികസനത്തിനും ഓഫിസ് മാറ്റം വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കും. പശ്ചിമകൊച്ചിയോടുള്ള അധികൃതരുടെ അവഗണനയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നാണ് ആക്ഷേപം. മട്ടാഞ്ചേരിയില്‍നിന്ന് നിരവധി ദേശസാത്കൃത ബാങ്കുകളുടെ ശാഖകള്‍ ഇതിനോടകം മാറ്റിയിരുന്നു. ഫോര്‍ട്ട്കൊച്ചി ആര്‍.ഡി ഓഫിസ് അടുത്തിടെയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ചത്. കൂടാതെ ആര്‍.ഡി.ഒ ബംഗ്ളാവിനുള്ള പുതിയ കെട്ടിടം നിര്‍മിക്കാന്‍ ശ്രമവും നടന്നുവരുകയായിരുന്നു. ഇതിനിടെയാണ് ഓഫിസ് മാറ്റാന്‍ തിരക്കിട്ട നീക്കം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.