പൊലീസ് നിലപാടില്‍ ന്യൂനപക്ഷ കമീഷന് ആശങ്ക

കാക്കനാട്: കരുമാല്ലൂരില്‍ ഖബര്‍സ്ഥാന്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്‍െറ നിലപാടില്‍ ന്യൂനപക്ഷ കമീഷന് ആശങ്ക. ഖബര്‍സ്ഥാന്‍ നിര്‍മിക്കാനുള്ള അപേക്ഷയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, കലക്ടര്‍ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. എന്നാല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കമീഷന്‍ അംഗം വി.വി. ജോഷി പറഞ്ഞു. കമീഷന്‍ സ്ഥലം സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഖബര്‍സ്ഥാന്‍ വരുന്നതില്‍ തടസമില്ളെന്നാണ് കണ്ടത്തെിയതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ചീഫ് സെക്രട്ടറിയുടെ നിയമപരമായ അനുകൂല റിപ്പോര്‍ട്ടും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു. മുക്കാല്‍ ഏക്കറോളം സ്ഥലത്ത് നിര്‍മിക്കുന്ന ഖബര്‍സ്ഥാന്‍ കൊണ്ട് ആരോഗ്യ പ്രശ്നം ഉണ്ടാകില്ളെന്ന് ഡി.എം.ഒയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്തിമ ഉത്തരവിനായി മാറ്റിവെച്ചിരിക്കുകയാണെന്ന് കമീഷന്‍ വ്യക്തമാക്കി. അതുപോലെ കൂവപ്പടിയില്‍ 62 അംഗങ്ങളും 12 കുടുംബങ്ങളും ഉള്ള പെന്തകോസ്തല്‍ മിഷന് ചാപ്പല്‍ നിര്‍മ്മിക്കാന്‍ അനുവാദം വേണമെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധിച്ച് ചാപ്പല്‍ നിര്‍മ്മിക്കാന്‍ അനുവാദം കൊടുത്തതാണ്. എന്നാല്‍, നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ഒരുവിഭാഗം മാത്രം നിര്‍മ്മാണം തടയുകയായിരുന്നു. കോടതിയോ കലക്ടറോ തദ്ദേശ സ്ഥാപനമോ ഇവിടെ ചാപ്പല്‍ നിര്‍മ്മിക്കുന്നതിനുള്ള അനുവാദം അസ്ഥിരപ്പെടുത്തിയിട്ടില്ല. എന്നിട്ടും ചാപ്പല്‍ നിര്‍മിക്കാന്‍ സാധിക്കാത്തതില്‍ കമീഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ അവകാശത്തില്‍ അനാവശ്യ എതിര്‍പ്പ് നല്ലതല്ളെന്നും അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.