കൊച്ചി : പൗരന്മാര്‍ക്ക് തുല്യനീതി ലഭ്യമാകുമ്പോഴേ സ്വാതന്ത്ര്യം പൂര്‍ണമാകൂവെന്ന് ജനതാദള്‍ (എസ്) ദേശീയ സെക്രട്ടറി എ. നീലലോഹിതദാസന്‍ നാടാര്‍. പി.ഡി.പി ജില്ലാ കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ റാലിയും സംഗമവും പനങ്ങാട് മാടവന ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരു സ്ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍വാസം അഞ്ചുവര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് പി.ഡി.പി പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്‍റ് ടി.എ. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, എം.എല്‍.എമാരായ എ.എം. ആരിഫ് , ഹൈബി ഈഡന്‍, പി.ഡി.പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സി.പി.എം ജില്ലാകമ്മിറ്റിയംഗം ജോണ്‍ ഫെര്‍ണാണ്ടസ്, എസ്.വൈ.എസ് ജില്ലാപ്രസിഡന്‍റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അജ്വ ജില്ലാപ്രസിഡന്‍റ് മുഹമ്മദ് വെട്ടത്ത്, പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, കേന്ദ്രകമ്മിറ്റിയംഗം സുബൈര്‍ വെട്ടിയാനിക്കല്‍, സെക്രട്ടേറിയറ്റ് അംഗം എന്‍.കെ. മുഹമ്മദ്, ജില്ലാ സെക്രട്ടറി വി.എം. അലിയാര്‍, ജില്ലാ ട്രഷറര്‍ ജമാല്‍ കുഞ്ഞുണ്ണിക്കര, സിദ്ദീഖ് മാടവന തുടങ്ങിയവര്‍ സംസാരിച്ചു. നെട്ടൂര്‍ ഹൈവേ പള്ളി പരിസരത്തുനിന്ന് ആരംഭിച്ച റാലിക്ക് ജില്ലാ ഭാരവാഹികളായ ലത്തീഫ് പള്ളുരുത്തി, ഷജീര്‍ കുന്നത്തേരി, നൗഷാദ് പറക്കാടന്‍, നിസാര്‍ മാഞ്ഞാലി, മുഹമ്മദാലി ആലുവ, ബാവ പെരുമ്പാവൂര്‍, ഷറഫുദ്ദീന്‍,ഫൈസല്‍, ത്വാഹ മുഹമ്മദ്, ആഷിഖ് വെങ്ങോല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.