കൊച്ചി: ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പ് നടത്താന്‍ തീരുമാനിച്ച ക്യാമ്പുകള്‍ ഡോക്ടര്‍മാരുടെ നിസ്സഹരണ സമരംമൂലം നടപ്പായില്ല. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്താനും സ്വാതന്ത്ര്യദിനത്തില്‍ ക്യാമ്പുകള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മൈഗ്രന്‍റ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ളവയാണ് മുടങ്ങിയത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പരിധിയിലും പകര്‍ച്ചവ്യാധി ബാധിച്ചവരെ കണ്ടത്തെി ചികിത്സ നല്‍കുന്നതായിരുന്നു പരിപാടി. എന്നാല്‍, ജില്ലാ കലക്ടറുടെ തീരുമാനം അവഗണിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ മെഡിക്കല്‍ അസോസിയേഷന്‍ നിസ്സഹരണ സമരം ആരംഭിക്കുകയായിരുന്നു. ജോലിക്ക് ഹാജരാകാതെ ഗുരുതര വീഴ്ച വരുത്തിയ ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി ആരോഗ്യ വകുപ്പ് രണ്ട് ഇന്‍ക്രിമെന്‍റ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. 2014ല്‍ ആശുപത്രിയിലെ ഒ.പി വിഭാഗം അടച്ചിട്ടതിനാണ് ഡോക്ടര്‍ നടപടി നടപടി നേരിട്ടത്. ജില്ലയിലെ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായി 300ഓളം ഡോക്ടര്‍മാരാണുള്ളത്.ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊച്ചി കോര്‍പറേഷന്‍ പരിധിയിലും പെരുമ്പാവൂര്‍ മേഖലകളിലുമാണ് പ്രധാനമായും ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് നിര്‍മാര്‍ജനം ചെയ്ത മലേറിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ എറണാകുളത്ത് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു തീരുമാനം. സംസ്ഥാനത്തുനിന്ന് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയി തിരിച്ചത്തെുന്നവരിലും മലേറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുഷ്ഠം, മഞ്ഞപ്പിത്തം, മന്ത് രോഗങ്ങള്‍ കണ്ടത്തെി ഫലപ്രദമായ തുടര്‍ ചികിത്സയായിരുന്നു പ്രധാന ലക്ഷ്യം. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പലയിടത്തും ഇതര സംസ്ഥാന തൊഴിലാളികള്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ആഴ്ചയില്‍ ആറുദിവസവും ജോലിക്ക് പോകുന്ന മറുനാടന്‍ തൊഴിലാളികളെ ക്യാമ്പിലത്തെിക്കുകതന്നെ പ്രയാസമായിരുന്നു. ഈ സാഹചര്യത്തിലാണ് തദ്ദേശ ഭരണ സ്ഥാപങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ വീടുകളില്‍ അടക്കം പലരും പാലിക്കുന്നില്ളെന്ന് ആരോഗ്യ വകുപ്പ് മുമ്പ് നടത്തിയ പരിശോധയില്‍ കണ്ടത്തെിയിരുന്നു. ഇതത്തേുടര്‍ന്നാണ് ആഗസ്റ്റ് 11ന് വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ ശുചിത്വപരിശോധന നടത്താന്‍ തീരുമാനിച്ചത്. ആഗസ്റ്റ് ഏഴിന് ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലും ബന്ധപ്പെട്ട കൗണ്‍സിലറുടെ നേതൃത്വത്തില്‍ യോഗം വിളിക്കാനും സന്നദ്ധ സംഘടനകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ, ജനശ്രീ എന്നിവയുടെ പ്രതിനിധികള്‍ വീട്, സ്ഥാപനങ്ങള്‍, നിരത്ത്, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ വൃത്തിയാക്കല്‍, കൊതുകുകളുടെ ഉറവിടം നശിപ്പിക്കല്‍, ഫോഗിങ് എന്നിവ നടത്താന്‍ കര്‍മസേനക്ക് യോഗത്തില്‍ രൂപംനല്‍കിയെങ്കിലും തീരുമാനങ്ങളെല്ലാം കടലാസിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.