കണ്ണുകെട്ടി സമരം അഞ്ചുദിവസം പിന്നിട്ടു; മുഖ്യമന്ത്രിക്ക് നിവേദനം

കൊച്ചി: ബാങ്കുകളുടെ സര്‍ഫാസി ജപ്തി നടപടിക്കെതിരെ ബാങ്ക് ജപ്തിവിരുദ്ധ സമര സമിതി കാക്കനാട് കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല കണ്ണുകെട്ടി സമരം അഞ്ചുദിവസം പിന്നിട്ടു. വായ്പാതട്ടിപ്പിനിരയായ കേസില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ മുഖ്യമന്ത്ര ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ അംഗപരിമിതര്‍ക്ക് മുച്ചക്ര വാഹന വിതരണത്തിനത്തെിയ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാണ് നിവേദനം നല്‍കിയത്. വായ്പാ തട്ടിപ്പ് കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ ജപ്തി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, കടബാധ്യതയില്‍നിന്ന് ഒഴിവാക്കി കിടപ്പാടങ്ങള്‍ തിരിച്ചുനല്‍കുക, ലോണ്‍ മാഫിയ സംഘങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കി അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങളും സമിതി നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണം. സമരത്തിന്‍െറ അടുത്ത ഘട്ടത്തില്‍ പനമ്പിള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാനത്ത് നിരവധി കുടുംബങ്ങളാണ് ബാങ്ക് ലോണ്‍ മാഫിയകളുടെ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നത്. ഇക്കാര്യത്തില്‍, കേന്ദ്ര സര്‍ഫാസി നിയമത്തിന്‍െറ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ തട്ടിപ്പുകേസില്‍ മുഖം തിരിക്കുകയാണെന്നും സമിതി ആരോപിച്ചു. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.