കഞ്ചാവ് കേസ് പ്രതിയുടെ വീട്ടില്‍ റെയ്ഡ്; കള്ളനോട്ട് കണ്ടത്തെി

പള്ളുരുത്തി: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കള്ളനോട്ട് കണ്ടത്തെി. പള്ളുരുത്തി ത്രിവേണി മാര്‍ക്കറ്റിന് സമീപം അര്‍ച്ചന വീട്ടില്‍ മനോജ് തോമസിന്‍െറ (35) വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് മേശ വലിപ്പില്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ നോട്ടുകള്‍ കണ്ടത്. ആയിരത്തിന്‍െറ മൂന്നെണ്ണവും അഞ്ഞൂറിന്‍െറ രണ്ടെണ്ണവുമാണ് കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇവ കള്ളനോട്ടാണെന്ന് സ്ഥിരീകരിച്ചത്. സൗത് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ 10 കിലോ കഞ്ചാവ് കണ്ടത്തെിയ കേസില്‍ കഴിഞ്ഞ ദിവസം എളമക്കര പൊലീസ് മനോജ് തോമസിനെ പിടികൂടിയിരുന്നു. കണ്ടത്തെിയ കള്ളനോട്ട് തുടരന്വേഷണത്തിനായി പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു. ഇടുക്കി ചെറുതോണി സ്വദേശിയാണ് പ്രതി. അഞ്ചുവര്‍ഷമായി പള്ളുരുത്തിയിലെ വാടകവീട്ടിലാണ് താമസം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.