സുരക്ഷാ സംവിധാനമൊരുക്കാതെ തൈക്വാന്‍ഡോ മത്സരം

മട്ടാഞ്ചേരി: മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല കായിക മത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍തന്നെ തര്‍ക്കം. തോപ്പുംപടി സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂള്‍ ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. ഉദ്ഘാടനത്തിന്‍െറ ഭാഗമായി നടന്ന തൈക്വാന്‍ഡോമത്സരത്തിന് നിയമപ്രകാരമുള്ള മാറ്റുകള്‍ (ഫോം ബെഡുകള്‍) ഉപയോഗിക്കാത്തതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. പെണ്‍കുട്ടികള്‍ അടക്കം ചെറിയ കുട്ടികള്‍ മത്സരിക്കുന്ന തൈക്വാന്‍ഡോ മത്സരത്തിന് സുരക്ഷാ സംവിധാനമെന്നോണം മാറ്റുകള്‍ തറയില്‍ വിരിച്ച് അതിനു മുകളിലാണ് മത്സരം നടത്തേണ്ടത്. എന്നാല്‍, ഈ സംവിധാനം ഒരുക്കാത്തതോടെ മത്സരിക്കാനത്തെിയ കുട്ടികളെ രക്ഷാകര്‍ത്താക്കള്‍ മടക്കിക്കൊണ്ടുപോയി. മത്സരത്തിന്‍െറ ഭാഗമായി കാല്‍ ഉയര്‍ത്തി ചവിട്ടുമ്പോള്‍ കുട്ടികള്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളുടെ ഇളയ എല്ലുകള്‍ ഒടിയാന്‍ ഇടയുണ്ടെന്ന് പറഞ്ഞാണ് രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ കൊണ്ടുപോയത്. സുരക്ഷാസംവിധാനം ഒരുക്കാത്ത നടപടി പ്രതിഷേധത്തിനും ഇടയാക്കി. മത്സരങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വാഹിദ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്മിത അലോഷ്യസ് അധ്യക്ഷത വഹിച്ചു. വി. പത്മനാഭന്‍, ജോണ്‍ ജൂഡ്, റീത്ത, തോമസ് വര്‍ക്കി, ജൂഡ്സണ്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.