കൊച്ചി: സമഗ്ര ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിലൂടെ മാത്രമെ ഭൂരഹിതരുടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കൂവെന്നും അതിന് സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ജില്ലാ ആസ്ഥാനത്ത് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതി നടത്തിയ കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി കോണ്‍ഗ്രസിന്‍െറ ഇടപെടലാണ് കൈയേറ്റഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാറിന് കഴിയാത്തത്. 60,000 ഹെക്ടറാണ് ഹാരിസണിന്‍െറ കൈവശമുള്ളത്. ഈ ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈകോടതി ഉത്തരവുണ്ടായിട്ടും നടപടിയില്ല. ചെറുവള്ളി എസ്റ്റേറ്റിലെ 800 ഹെക്ടറിന്‍െറ കാര്യത്തിലും സമാന നിലപാടാണ് സര്‍ക്കാറിനെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. ഭൂമാഫിയ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭൂമി മറിച്ചുവില്‍ക്കാന്‍ നിയമതടസ്സമില്ല. എന്നാല്‍, ഭൂരഹിതര്‍ക്ക് ലഭിക്കുന്ന മൂന്ന് സെന്‍റ് വില്‍ക്കാന്‍ 25 വര്‍ഷം വരെ കാത്തിരിക്കണം. ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്ഥലം സംബന്ധിച്ച് ഭൂമാഫിയ സംഘം കോടതി കേസില്‍പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തഘട്ടം ജനപ്രതിനിധികളുടെ വീട്ടുപടിക്കലിലേക്ക് സമരം നടത്തും. ഭൂമി തിരിച്ചുപിടിക്കല്‍ സമരമായിരിക്കും സര്‍ക്കാര്‍ നേരിടേണ്ടിവരുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.