ആലുവ: കര്‍ക്കടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം നടത്തി പിതൃമോക്ഷ പുണ്യം നേടാനത്തെുന്നവരെ സ്വീകരിക്കാനായി ആലുവ മണപ്പുറം ഒരുങ്ങി. കര്‍ക്കടകവാവ് ബലിയര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് വെള്ളിയാഴ്ച ആലുവയില്‍ എത്തുക. മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറയും മറുകരയിലെ അദൈ്വതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍െറയും നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ബലിതര്‍പ്പണത്തിന് ഏര്‍പ്പെടുത്തി. മണപ്പുറത്തും അദൈ്വതാശ്രമത്തിലും റൂറല്‍ എസ്.പി ജി.എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണവും ഒരുക്കും. പുലര്‍ച്ചെ നാലുമുതല്‍ ആരംഭിക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ ഉച്ചവരെ നീളും. മണപ്പുറത്ത് 65ഓളം താല്‍ക്കാലിക ബലിത്തറകള്‍ ഒരുക്കിയാണ് ബലിത്തര്‍പ്പണം നടക്കുക. മണപ്പുറം ശിവക്ഷേത്രത്തിലെ പൂജകള്‍ക്ക് ചേന്നാസ് മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യകാര്‍മികത്വം വഹിക്കും. ഒരുക്കങ്ങളുടെ ഭാഗമായി മണപ്പുറത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പലതവണയായി പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ മണപ്പുറത്ത് പലയിടത്തും ചളിനിറഞ്ഞിരുന്നു. പടവുകളിലും മറ്റും നിറഞ്ഞ ചളി നീക്കാന്‍ കടവുകള്‍ വെള്ളമൊഴിച്ച് കഴുകി. മറ്റു ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ അദൈ്വതാശ്രമത്തില്‍ ഒരേസമയം 1000 പേര്‍ക്ക് തര്‍പ്പണം നടത്താന്‍ സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കുളിക്കടവുകളും ഏര്‍പ്പെടുത്തി. വാഹന പാര്‍ക്കിങ്ങിനും സൗകര്യമുണ്ട്. ആശ്രമം മേല്‍ശാന്തി പി.കെ. ജയന്തന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.