മൂവാറ്റുപുഴ: സി.പി.എം ശക്തികേന്ദ്രത്തില്‍ സ്വയംസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പാര്‍ട്ടി ബ്രാഞ്ചംഗം മൂവാറ്റുപുഴ നഗരസഭ നാലാം വാര്‍ഡില്‍പെട്ട ഉറവക്കുഴി ജങ്ഷനിലാണ് ഉറവക്കുഴ ബ്രാഞ്ചംഗമായ കെ.എ. സുധീര്‍ പൗരമുന്നണി ബാനറില്‍ മത്സരരംഗത്തത്തെിയത്. ഉറവക്കുഴി കവലയില്‍ ഇയാളുടെ പ്രചാരണ ബോര്‍ഡും ഉയര്‍ന്നുകഴിഞ്ഞു. പത്രപാരായണത്തോടൊപ്പം രാവിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന ഉറവക്കുഴി കവലയിലെ കടയുടെ മുന്നില്‍ ശനിയാഴ്ച രാവിലെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇന്നലത്തെ പ്രധാന ചര്‍ച്ചയും ഇതായിരുന്നു. തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം അവശേഷിച്ചിരിക്കെ പാര്‍ട്ടിഅംഗം തന്നെ പൗരമുന്നണി ലേബലില്‍ മത്സരരംഗത്തത്തെിയത് പാര്‍ട്ടിയെയും ഞെട്ടിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധി പ്രവര്‍ത്തകരും പ്രചാരണ ബോര്‍ഡ് കാണാന്‍ എത്തിയിരുന്നു. നാലാം വാര്‍ഡില്‍ പൗരമുന്നണി സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന് സുധീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യം പാര്‍ട്ടിയില്‍ പറഞ്ഞിരുന്നു. നേതൃത്വം ഇടപെട്ട് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉറച്ചുനില്‍ക്കാനാണ് തീരുമാനം. താഴെതട്ടിലുള്ള പ്രവര്‍ത്തകരെ പണിയെടുപ്പിക്കുന്നതല്ലാതെ അര്‍ഹമായ അംഗീകാരമൊന്നും നല്‍കാന്‍ നേതൃത്വം തയാറാകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് മത്സരരംഗത്തിറങ്ങിയത്. സി.പി.എമ്മിന്‍െറ ശക്തി കേന്ദ്രമാണ് നാലാം വാര്‍ഡ് ഉള്‍പ്പെടുന്ന ഉറവക്കുഴി മേഖല. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതുമുന്നണിയായിരുന്നു ഇവിടെ വിജയിച്ചത്. പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റിയംഗം മത്സരരംഗത്ത് ഉറച്ചുനിന്നാല്‍ ഇത് സി.പി.എമ്മിന് ക്ഷീണമാകും. ഉറവക്കുഴി ജങ്ഷനിലെ തൊഴിലാളിയാണ് സുധീര്‍. അഞ്ച് വര്‍ഷമായി പാര്‍ട്ടി അംഗമാണ്. ഇതിനിടെ പ്രചാരണ ബോര്‍ഡുയര്‍ന്നതില്‍ അസ്വാഭാവികതയൊന്നുമില്ളെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഇതെല്ലാം അപ്രത്യക്ഷമാകുമെന്നുമാണ് എല്‍.ഡി.എഫ് പ്രാദേശിക നേതാക്കളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.