മാറാടിയില്‍ തെരുവുനായ നാല് ആടുകളെ കടിച്ചുകൊന്നു

മൂവാറ്റുപുഴ: മാറാടിയില്‍ തെരുവുനായ ആക്രമണം നാല് ആടുകളെ കടിച്ചുകൊന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് ഈസ്റ്റ് മാറാടി മേഖലയില്‍ ആടുകള്‍ ചത്തുവീണത്. പൊട്ടക്കല്‍ രാജു, മങ്കപറമ്പില്‍ ഷാജി, കാവാട്ട് നസീര്‍, പരുത്തുംമാക്കല്‍ ജോസ് എന്നിവരുടെ ആടുകളെയാണ് നായക്കൂട്ടം കടിച്ചുകൊന്നത്. വെള്ളിയാഴ്ച ഉച്ചയോടെ പൊട്ടക്കല്‍ രാജുവിന്‍െറ ആടിനെയാണ് ആദ്യം ആക്രമിച്ചത്. പറമ്പില്‍ കെട്ടിയിട്ടിരുന്ന ആടിന്‍െറ കരച്ചില്‍ കേട്ട് രാജുവിന്‍െറ ഭാര്യ ഓടിയത്തെുമ്പോഴേക്കും കടിയേറ്റ് ആട് ചത്തിരുന്നു. ഇതിനുശേഷം പ്രദേശത്ത് കാവാട്ട് നസീര്‍, പരുത്തുംമാക്കല്‍ ജോസ് എന്നിവരുടെ ആടുകളെയും കടിച്ചുകൊന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മങ്കപറമ്പില്‍ ഷാജിയുടെ ആടിന് കടിയേറ്റത്. പുരയിടത്തില്‍ കെട്ടിയിരുന്ന ആടിനെ കടിക്കുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈസ്റ്റ് മാറാടി മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു. മൂന്നോളം വരുന്ന നായ്ക്കള്‍ വീടുകളിലെ കോഴികളെയും മറ്റും ഓടിച്ചിട്ട് കടിച്ചുകൊന്ന സംഭവവുമുണ്ടായി. സ്കൂളുകളിലേക്കും മദ്റസകളിലേക്കും പോയ വിദ്യാര്‍ഥികള്‍ക്കും നായ്ക്കള്‍ ഭീഷണിയായി. സംഭവം സംബന്ധിച്ച് മാറാടി പഞ്ചായത്തോഫിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പ്രദേശത്ത് നായശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.