കളമശ്ശേരി: പെരുമ്പാവൂരില്‍നിന്ന് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കയറ്റിക്കൊണ്ടുപോയ തെരുവുനായ്ക്കളെ പെരിയാര്‍ തീരത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍. അമ്പതോളം വരുന്ന നായ്ക്കള്‍ പ്രദേശത്തെ വീടുകളിലും ഇടവഴികളിലും ദേശീയപാതയിലേക്കും വിഹരിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. കളമശ്ശേരി-മുട്ടം പാലത്തിന് സമീപത്തെ സ്വകാര്യ അരി ഗോഡൗണിന് പിന്നിലെ ഒഴിഞ്ഞ പറമ്പിലാണ് നായ്ക്കളെ ഉപേക്ഷിച്ചത്. പെരുമ്പാവൂരില്‍ കൂവപ്പടിയില്‍ ഡോഗ് വെല്‍ഫെയര്‍ കമ്മിറ്റി തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട ഷെല്‍ട്ടറില്‍ എത്തിച്ച നായ്ക്കളെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കയറ്റിക്കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള ജനപ്രതിനിധികള്‍ ആരോപിക്കുന്നത്. നായ്ക്കളെ കളമശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരം മുതല്‍ ആലുവ കമ്പനിപ്പടി വരെ ഭാഗങ്ങളില്‍ കണ്ടതായും പറയുന്നു. സംഭവം അറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്ത ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് കെ.കെ. ജമാല്‍, വാര്‍ഡ് അംഗം നെജുമ മജീദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു പുത്തനങ്ങാടി, യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഷഫീഖ്, യൂത്ത് ലീഗ് ജില്ലാസെക്രട്ടറി അഷ്കര്‍ മുട്ടം, വിവിധ രാഷ്ട്രീയക്കാര്‍, നാട്ടുകാരും സംഘടിച്ച് ഗോഡൗണിലത്തെി. ഗോഡൗണ്‍ ഉടമ അറിഞ്ഞാണ് നായ്ക്കളെ ഉപേക്ഷിച്ചതെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. സ്ഥലത്തത്തെിയ ആലുവ പൊലീസ് സംഭവം സ്ഥിരീകരിച്ചു. നായ്ക്കളെ തിരികെ കയറ്റി കൊണ്ടുപോകാന്‍ വേണ്ടതുചെയ്യാമെന്ന് ഗോഡൗണ്‍ അധികൃതര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് വൈകുന്നേരം ഗോഡൗണ്‍ അധികൃതര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി പ്രദേശത്തെ മുഴുവന്‍ നായ്ക്കളെ പിടിച്ചുകൊണ്ടുപോകുമെന്നും ഇതിനിടെ നായ്ക്കളില്‍നിന്ന് ഏതെങ്കിലുംതരത്തില്‍ ഉപദ്രവം ഉണ്ടായാല്‍ അതിന്‍െറ ചികിത്സാചെലവ് വഹിക്കുമെന്നുമുള്ള ഉറപ്പ് ലഭിച്ചതായി ജനപ്രതിനിധികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.