കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഉള്‍നാടന്‍ഗ്രാമങ്ങളിലടക്കം വ്യാപകദുരന്തം വിതച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന് പകരമായി മൂന്നു പുതിയ കീടനാശിനികള്‍ രാജ്യത്തെ വിപണിയിലത്തെിക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായ ജര്‍മനിയിലെ ബഹുരാഷ്ട്ര കമ്പനിയാണ് അതേ ചേരുവകളടങ്ങിയ കീടനാശിനികള്‍ മൂന്നു വ്യത്യസ്തപേരുകളില്‍ ഇന്ത്യയില്‍ വില്‍പനക്കത്തെിക്കു ന്നത്. കര്‍ണാടകയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റുമായ ഡോ. രവീന്ദ്രനാഥ് ഷാന്‍ബോഗാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തത്തെിച്ചത്. തിയോഡികാര്‍ബ്, ഫ്ളിപ്രോനില്‍, നാട്ടിവോ-75 ഡബ്ള്യൂ ജി എന്നീ പേരുകളിലാണ് പുതിയ കീടനാശിനികള്‍ ഇന്ത്യന്‍ വിപണിയിലത്തെുന്നത്. ജര്‍മന്‍ കമ്പനിയുടെ അതേപേരിലുള്ള ഇന്ത്യന്‍ ഏജന്‍സി മുഖേനയാണ് ഇവ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ഇക്കാര്യം രേഖാമൂലം കേന്ദ്ര ആരോഗ്യ കാര്‍ഷിക മന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പ്രതികരണമുണ്ടായില്ളെന്ന് ഡോ. ഷാന്‍ബോഗ് ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തിലും കര്‍ണാടകയിലും കശുമാവ് തോട്ടങ്ങളില്‍ തേയിലക്കൊതുകിനെ കൊല്ലാനെന്നപേരില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ വരുത്തിവെച്ച വിപത്തിന്‍െറ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും മനുഷ്യരും മറ്റു ജീവജാലങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ പുതിയ പേരിലിറങ്ങുന്ന കീടനാശിനികള്‍ അതിനെക്കാള്‍ ഗുരുതരമായ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് ഡോ. ഷാന്‍ബോഗ് പറഞ്ഞു. നവജാത, ഗര്‍ഭസ്ഥശിശുക്കളെ ഈ കീടനാശിനികള്‍ ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് സൂചന. ലാര്‍വിന്‍ എന്ന ബ്രാന്‍ഡ് നാമത്തിലാണ് തിയോഡികാര്‍ബ് ഇന്ത്യയിലത്തെുന്നത്. ഇത് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ അര്‍ബുദം ഉണ്ടാകാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 2007ല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരോധിച്ച കീടനാശിനിയാണിത്. പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുന്ന തേനീച്ചകള്‍ക്കും മണ്ണിരകള്‍ക്കും വിനാശകാരിയാണ് ഫിപ്രോനില്‍. ട്രിഫ്ളോക്സിസ്ട്രോബിന്‍ എന്ന കീടനാശിനിയാണ് നാട്ടിവോ-75 ഡബ്ള്യൂ ജി എന്നപേരില്‍ എത്തു ന്നത്. ജര്‍മന്‍ കാര്‍ഷികമന്ത്രാലയം ആ രാജ്യത്ത് ഈ കീടനാശിനികളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇവ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. ദോഷഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പുകളൊന്നും ഇല്ലാതെയാണ് ഈ കീടനാശിനികള്‍ ഇന്ത്യയില്‍ വില്‍പനക്കത്തെുന്നതെന്നും ഈ നിയമലംഘനത്തിന് അധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഡോ. ഷാന്‍ബോഗ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.