ഹരിതകേരളം പദ്ധതി: ഹരിത എക്സ്പ്രസിന് സ്വീകരണം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്‍െറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ ഹരിത എക്സ്പ്രസിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം. ജില്ല അതിര്‍ത്തിയായ കാലിക്കടവില്‍ നടന്ന സ്വീകരണയോഗത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഹരിത എക്സ്പ്രസ് ഫ്ളാഗ്ഓഫ് ചെയ്തു. നഷ്ടമായിക്കൊണ്ടിരിക്കുന്ന വെള്ളം, മണ്ണ്, കാര്‍ഷികസംസ്കൃതി എന്നിവ വീണ്ടെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ഹരിതകേരളം പദ്ധതിക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് എം.എല്‍.എ പറഞ്ഞു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പൂരക്കളി ആചാര്യന്‍ മാധവപ്പണിക്കറെ ആദരിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി.പി. ഫൗസിയ, പി.സി. ഫൗസിയ, പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ശൈലജ, നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് അംഗം വി.പി. രാജീവന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ എം.ടി.പി. മൈമൂനത്ത്, കെ. ദാമോദരന്‍, എന്‍.വി. ചന്ദ്രന്‍, വി.പി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ സ്വാഗതം പറഞ്ഞു. നീലേശ്വരത്ത് സ്വീകരണപരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സന്‍ വി. ഗൗരി അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനി കെ.ആര്‍. കണ്ണന്‍, കെ.പി. കരുണാകരന്‍, പി. രാധ എന്നിവര്‍ സംസാരിച്ചു. ബേക്കലില്‍ സ്വീകരണപരിപാടിയില്‍ ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം കെ. അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കുന്നില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ. കുഞ്ഞിരാമന്‍, കെ.ജി. മാധവന്‍, പുഷ്പവല്ലി, വി.ആര്‍. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഐങ്ങോത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സന്‍ എല്‍. സുലൈഖ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. എന്‍. ഉണ്ണികൃഷ്ണന്‍, ഗംഗ രാധാകൃഷ്ണന്‍, കെ.കെ. ഗീത, എം.പി. ജാഫര്‍, ടി.വി. ഭാഗീരഥി, മഹ്മൂദ് മുറിയനാവി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT