അവശത മറന്ന് അവര്‍ ഓളപ്പരപ്പില്‍ ഒത്തുകൂടി

പടന്ന: രോഗാതുരജീവിതവുമായി കിടക്കയില്‍ തളര്‍ന്ന് വീണവര്‍, പരസഹായം കൂടാതെ പ്രാഥമിക കാര്യങ്ങള്‍പോലും ചെയ്യാന്‍ പ്രയാസപ്പെടുന്നവര്‍, ഇവര്‍ എല്ലാ അവശതയും മറന്ന് കവ്വായിക്കായലിന്‍െറ ഓളപ്പരപ്പില്‍ ഒത്തുകൂടി. പടന്ന ഗ്രാമപഞ്ചായത്തിന്‍െറയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറയും കീഴിലെ ഇത്തിരിവെട്ടം ജനകീയ പാലിയേറ്റിവ് പ്രവര്‍ത്തകരാണ് നാലുചുവരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിടപ്പെട്ടവര്‍ക്കായി ശനിയാഴ്ച ഹൗസ്ബോട്ട് യാത്രയും ഒത്തുചേരലും സംഘടിപ്പിച്ചത്. പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ചാണ് ഓളങ്ങളിലൂടെ ഒരു ദിനം സ്നേഹയാത്ര എന്ന പേരില്‍ ഹൗസ്ബോട്ട് യാത്ര സംഘടിപ്പിച്ചത്. പാട്ടും കളിചിരികളും കിടപ്പിലായ രോഗികള്‍ക്ക് പുത്തനുണര്‍വ് നല്‍കി. കലാമണ്ഡലം സ്വരചന്ദ് കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബാബു നീലേശ്വരം മാജിക് ഷോ അവതരിപ്പിച്ചു. പാലിയേറ്റിവ് പരിചരണത്തിന്‍കീഴിലുള്ള കുട്ടികളടക്കം അമ്പതോളംപേരാണ് കവ്വായിക്കായലിന്‍െറ തീരങ്ങളിലൂടെ നടത്തിയ ബോട്ട് യാത്രയില്‍ ഉണ്ടായിരുന്നത്. ഇതിന് മുന്നോടിയായി പഞ്ചായത്തിലെ കിടപ്പിലായ 190 രോഗികളുടെ വീടുകളിലേക്ക് സാന്ത്വനസ്പര്‍ശവുമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ദ്വിദിന ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. ഓരി ജെട്ടിയില്‍നിന്ന് ആരംഭിച്ച ബോട്ട്യാത്ര പടന്ന പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഫൗസിയ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം പി.സി. സുബൈദ, ബ്ളോക്ക് പഞ്ചായത്തംഗം യു.കെ. മുസ്താഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. സുബൈദ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ടി.കെ.പി. ഷാഹിദ, മെംബര്‍മാരായ കെ. അസിനാര്‍കുഞ്ഞി, ടി.പി. മുത്തലിബ്, പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ടി.പി. മുഹമ്മദ്കുഞ്ഞി, ഒ. ബീന, കെ.വി. രമേശന്‍, എം. ചിത്ര, ജെ.എച്ച്.ഐ സുരേഷ്, ഡോ. മുഹമ്മദ് സെയ്ദ്, പി.കെ. ഫൈസല്‍, പി.കെ. പവിത്രന്‍, ടി.കെ.സി. മുഹമ്മദലി ഹാജി, പി.സി. മുസ്തഫ ഹാജി, പാലിയേറ്റിവ് നഴ്സ് ടി.പി. ഷര്‍മിള എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അഷ്ക്കറലി സ്വാഗതവും പി.ആര്‍.ഒ പി.വി. ഹാരിഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.