കുമ്പള ജി.എച്ച്.എസ്.എസ് റോഡ് തകര്‍ന്നു

കുമ്പള: ബദിയടുക്ക റോഡില്‍നിന്ന് കുമ്പള ജി.എച്ച്.എസ്.എസിലേക്കുള്ള റോഡ് തകര്‍ന്നു. കുമ്പള പഞ്ചായത്തോഫിസ്, കോയിപ്പാടി വില്ളേജ് ഓഫിസ്, സി.ഐ ഓഫിസ്, പൊലീസ് സ്റ്റേഷന്‍, കൃഷി ഓഫിസ്, ഫിഷറീസ് ഓഫിസ്, മൃഗാശുപത്രി തുടങ്ങിയ സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്കും ഐ.എച്ച്.ആര്‍.ഡി കോളജ്, മഹാത്മ കോളജ്, ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ജി.എസ്.ബി.എസ് കുമ്പള എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ബദിയടുക്ക റോഡില്‍നിന്ന് എളുപ്പം എത്തിച്ചേരാനാവുന്ന പാതയാണിത്. ആറുവര്‍ഷം മുമ്പാണ് ഈ റോഡ് അവസാനമായി ടാര്‍ ചെയ്തത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളകിയ കല്ലുകള്‍ അകത്തേക്ക് തെറിച്ചുവീഴുന്നതായി ഇവിടത്തെ വ്യാപാരികള്‍ പറയുന്നു. കല്ല് തെറിച്ച് ഗ്ളാസ് പൊട്ടുന്നതിനാല്‍ പല കടകളും റോഡ് സ്ഥിതി ചെയ്യുന്ന വശത്ത് കടകള്‍ക്ക് ഗ്ളാസുകള്‍ ഘടിപ്പിച്ചിട്ടില്ല. മഴ വരുമ്പോള്‍ സ്കൂള്‍ മൈതാനത്തുനിന്ന് മറ്റുമുള്ള വെള്ളം റോഡിലൂടെ ഒഴുകുന്നതുകൊണ്ടാണ് തകര്‍ച്ച ഉണ്ടാകുന്നതെന്നും അതിനാല്‍ ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നുമാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.