കോളിയടുക്കം ഗവ. യു.പി ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്ന്

കോളിയടുക്കം: 452 കുട്ടികള്‍ അധ്യയനം നടത്തുന്ന കോളിയടുക്കം ഗവ. യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നു. 1971ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1980ലാണ് യു.പി സ്കൂളായത്. പാഠ്യ-പാഠ്യേതര രംഗത്ത് മികച്ചപ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയത്തിന് എം.പി ഫണ്ടിന്‍െറ സഹായത്തോടെ ബസ് അനുവദിച്ചിട്ടുണ്ട്. എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച കെട്ടിടംപണി പൂര്‍ത്തിയായിവരുന്നു. എല്‍.പി തലത്തില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസുകളുണ്ട്. ഈ വര്‍ഷം 50ഓളം കുട്ടികളുടെ വര്‍ധനവുണ്ടായി. ഹൈസ്കൂളായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് സ്കൂള്‍ പി.ടി.എ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ചെമ്മനാട് പഞ്ചായത്തംഗം വി. ഗീത ഉദ്ഘാടനം ചെയ്തു. പി. വിജയന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എ. പവിത്രന്‍, കെ. വനജകുമാരി, മുജീബുറഹ്മാന്‍, പി. നാരായണന്‍, വിനോദ്കുമാര്‍ പെരുമ്പള, പി. മധു, എം. സീതി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. വിജയന്‍ (പ്രസി), എം. അച്യുതന്‍ (വൈസ് പ്രസി). മദര്‍ പി.ടി.എ: ഉഷ രവീന്ദ്രന്‍ (പ്രസി), പി.വി. രാധ (വൈസ് പ്രസി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.