മംഗലാപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ പീഡനം: ഡയറക്ടറുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ നിരന്തരമായി മലയാളി യാത്രക്കാരെ പീഡിപ്പിക്കുകയും യാത്ര മുടക്കുകയും ചെയ്യുന്നത് സംബന്ധിച്ച് മുസ്ലിം യൂത്ത്ലീഗ് ജില്ലാ നേതാക്കള്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്ന് കാസര്‍കോട് സ്വദേശികളുടെ ഗള്‍ഫ് യാത്രയാണ് അകാരണമായി എയര്‍പോര്‍ട്ട് അധികൃതര്‍ മുടക്കിയത്. കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉറപ്പുനല്‍കിയതായി നേതാക്കള്‍ അറിയിച്ചു. മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്‍റ് അഷ്റഫ് എടനീര്‍, സംസ്ഥാന കമ്മിറ്റി അംഗം എ.കെ.എം. അഷ്റഫ്, ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, സെഡ്.എ കയ്യാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.