മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ പഞ്ചായത്ത് ശ്മശാനത്തില്‍ പകുതി ദഹിച്ച നിലയില്‍ കണ്ട മൃതദേഹം നാട്ടുകാര്‍ പൂര്‍ണമായി ദഹിപ്പിച്ചു. മൂന്നു ദിവസം മുമ്പ് ശ്മശാനത്തില്‍ അജ്ഞാതര്‍ ഒരു മൃതദേഹം ദഹിപ്പിച്ചിരുന്നു. എന്നാല്‍, ആവശ്യത്തിനു വിറകുപയോഗിക്കാതെ ചിതക്കു തീകൊളുത്തിയ ശേഷം മൃതദേഹവുമായത്തെിയവര്‍ മടങ്ങുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇതുമൂലം പകുതി ഭാഗം ദഹിക്കാന്‍ ബാക്കിയുണ്ടായിരുന്ന മൃതദേഹത്തില്‍നിന്ന് ദുര്‍ഗന്ധമുയര്‍ന്ന് അസഹനീയമായതോടെയാണ് നാട്ടുകാര്‍ ശ്മശാനം പരിശോധിച്ചത്. കത്തിത്തീരാതെ കിടന്ന മൃതദേഹാവശിഷ്ടം നാട്ടുകാര്‍ പിന്നീട് ദഹിപ്പിക്കുകയായിരുന്നു. മഞ്ചേശ്വരം ഗവ. കോളജ്, എസ്.സി കോളനി, ഭജന മന്ദിരം എന്നിവക്കടുത്താണ് ശ്മശാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.