കടമ്പാര്‍ കവര്‍ച്ച: കവര്‍ന്ന കാര്‍ കണ്ടെടുത്തു

മഞ്ചേശ്വരം: മഞ്ചേശ്വരം കടമ്പാറില്‍ ഗൃഹനാഥനെയും ഭാര്യയെയും ആയുധം കാണിച്ചു സ്വര്‍ണവും പണവും കാറും കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. കവര്‍ച്ചക്കത്തെിയ നാലംഗത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. ഇവര്‍ 30 വയസ്സിനു താഴെയുള്ളവരാണെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. കന്നട, തുളു, ഹിന്ദി ഭാഷകള്‍ സംസാരിച്ചതിനാല്‍ ഇവര്‍ കര്‍ണാടക സ്വദേശികളാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണത്തിനുശേഷം കൊള്ളയടിച്ച റിറ്റ്സ് കാര്‍ മംഗളൂരു പണമ്പൂര്‍ ജങ്ഷനില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. കര്‍ണാടക പൊലീസ് വിവരമറിയിച്ചതിനത്തെുടര്‍ന്ന്, കേസന്വേഷണം നടത്തുന്ന കുമ്പള സി.ഐ വി.വി. മനോജ്കുമാര്‍ പണമ്പൂരിലത്തെി കാര്‍ കസ്റ്റഡിയിലെടുത്ത് നാട്ടിലത്തെിച്ചു. ഫോറന്‍സിക് വിദഗ്ധരത്തെി പരിശോധിച്ചശേഷമാണ് കാര്‍ കൊണ്ടുവന്നത്. കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന മൂന്നുപേരുടെ വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉപേക്ഷിച്ച കാറില്‍നിന്നും ഒരാളുടെയും വീടിന്‍െറ മുന്‍വശത്തെ വാതിലില്‍നിന്ന് ഒരു വിരലടയാളവും കവര്‍ച്ചാസംഘം പുറത്ത് വലിച്ചെറിഞ്ഞ ടോര്‍ച്ചില്‍നിന്ന് മറ്റൊരു വിരലടയാളവുമാണ് പൊലീസിന് ലഭിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മഞ്ചേശ്വരം കടമ്പാര്‍ കട്ടയിലെ രവീന്ദ്രനാഥ ഷെട്ടിയുടെ വീട്ടില്‍ കൊള്ള നടന്നത്. 20 പവന്‍ സ്വര്‍ണാഭരണം, 32,000 രൂപ, രണ്ടു മൊബൈല്‍ ഫോണുകള്‍, നാല് വാച്ച് എന്നിവ കവര്‍ന്ന സംഘം തിരിച്ചുപോവുമ്പോള്‍ വീട്ടുവരാന്തയില്‍ ഉണ്ടായിരുന്ന കാറും കവരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.