മന്ത്രിക്ക് നിവേദനം നല്‍കാന്‍ മകളെയും തോളിലേന്തി ജാനകിയത്തെി

നീലേശ്വരം: മാനസികമായും ശാരീരികമായും വളര്‍ച്ചയില്ലാത്ത മകളെയും തോളിലിട്ട് അമ്മ സര്‍ക്കാര്‍ ആനുകൂല്യത്തിനായി മന്ത്രിയെ കണ്ട് നിവേദനം നല്‍കി. കരുവാച്ചേരി കോളനിയിലെ ഇ. ജാനകിയാണ് മകള്‍ അനിലയുമായി മന്ത്രി കെ.ടി. ജലീലിനെ കണ്ട് പരാതി ബോധിപ്പിച്ചത്. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കണമെന്നും ചികിത്സച്ചെലവ് അനുവദിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യം. മകള്‍ക്ക് പ്രായം 24 ആയിട്ടും നടക്കാനോ മറ്റ് കാര്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയില്ല. മകളെ വീട്ടില്‍ തനിച്ചാക്കി കൂലിപ്പണിക്ക് പോകാനും കഴിയുന്നില്ല. പട്ടിണിയിലേക്ക് നീങ്ങുന്ന കുടുംബത്തിന് സര്‍ക്കാറിന്‍െറ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. ആവശ്യമായ നടപടിയെടുക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. നഗരസഭാ കൗണ്‍സിലര്‍ കെ.വി. ഗീതയുമൊന്നിച്ചാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.