ആഴ്ചച്ചന്തകള്‍ സംസ്ഥാനമൊട്ടാകെ –മന്ത്രി കെ.ടി. ജലീല്‍

നീലേശ്വരം: ആഴ്ചച്ചന്തകള്‍ കേരളമൊട്ടാകെ വ്യാപിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍. നീലേശ്വരം നഗരസഭയുടെ ആഴ്ചച്ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ ആമുഖപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ വി. ഗൗരി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി. ഭാര്‍ഗവി, എം. സാജിദ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ എം. രാധാകൃഷ്ണന്‍ നായര്‍, പി. വിജയകുമാര്‍, എം.സി. ഖമറുദ്ദീന്‍, വി. കുഞ്ഞിരാമന്‍, കെ. ബാലകൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, പ്രമോദ് കരുവളം, പി.കെ. ബാലകൃഷ്ണന്‍, കെ. മോഹനന്‍, എന്‍. മഞ്ജുനാഥ പ്രഭു, കെ.പി. രേഷ്മ, ടി.വി. രേണുക, നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. രാധ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.എം. സന്ധ്യ, പി.പി. മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. കുഞ്ഞികൃഷ്ണന്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.