രാജാ റോഡ് വികസനത്തിന് 15 ലക്ഷം

നീലേശ്വരം: പൊട്ടിപ്പൊളിഞ്ഞ രാജാ റോഡിന്‍െറ അറ്റകുറ്റപ്പണിക്കായി 15 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി. മാര്‍ക്കറ്റ് ജങ്ഷന്‍ മുതല്‍ തകര്‍ന്ന റോഡിന്‍െറ ദുരവസ്ഥകാരണം മിക്ക ദീര്‍ഘദൂര ബസുകളും കയറാറില്ല. മാര്‍ക്കറ്റ് മുതല്‍ ബസ്സ്റ്റാന്‍ഡ് വരെയുള്ള റോഡിന്‍െറ ദുരവസ്ഥ ‘മാധ്യമ’മാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചെങ്കല്ലിട്ട് താല്‍ക്കാലികമായി ഓട്ടയടക്കാനുള്ള ശ്രമം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജില്ലാ വികസന സമിതി യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ റോഡ് വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. കലക്ടര്‍ കെ. ജീവന്‍ബാബുവിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം ഡെപ്യൂട്ടി എന്‍ജിനീയര്‍ കെ. രാജന്‍, അസി. എക്സി. എന്‍ജിനീയര്‍ സി.ജെ. കൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന് നിവേദനവും നല്‍കി. തുടര്‍ന്നാണ് 15 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.