എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവം കാസര്‍കോട് ഡിവിഷന്‍ ജേതാക്കള്‍

മഞ്ചേശ്വരം: രണ്ടു ദിവസങ്ങളിലായി വോര്‍ക്കാടി ഗുവദപ്പടുപ്പ് അല്‍ബിഷാറ കാമ്പസില്‍ നടന്ന എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി. 556 പോയന്‍റ് നേടി കാസര്‍കോട് ഡിവിഷന്‍ തുടര്‍ച്ചയായ ആറാമതും കലാകിരീടം നേടി. മഞ്ചേശ്വരം ഡിവിഷന്‍ രണ്ടും ഉദുമ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. കാസര്‍കോട് ഡിവിഷനിലെ ഹൈദര്‍ അലി പര്‍ളാഡം കലാപ്രതിഭയായി. 10 വേദികളിലായി ആയിരത്തോളം പ്രതിഭകളാണ് രണ്ട് ദിനങ്ങള്‍ നീണ്ടുനിന്ന സാഹിത്യോത്സവിനത്തെിയത്. സമാപന സമ്മേളനം എസ്.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാറിന്‍െറ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ എം. ആലികുഞ്ഞി മുസ്ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍. ജഅ്ഫര്‍ സന്ദേശ പ്രഭാഷണം നടത്തി. ജേതാക്കളായ കാസര്‍കോട് ഡിവിഷന് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫിയും മുത്തുക്കോയ തങ്ങള്‍ കണ്ണവവും ട്രോഫി സമ്മാനിച്ചു. അല്‍ ബിശാറ ചെയര്‍മാന്‍ മൂസല്‍ മദനി തലക്കി, അശ്റഫ് സഅദി ആരിക്കാടി, ബശീര്‍ പുളിക്കൂര്‍, അശ്റഫ് അശ്റഫി ആറങ്ങാടി, തോക്കെ മുഹമ്മദ് സഖാഫി അവാര്‍ഡുകള്‍ സമ്മാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും അസീസ് സഖാഫി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.