മഞ്ചേശ്വരം: മഞ്ചേശ്വരം ഉദ്യാവറില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് അരലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ചക്ക് ശേഷം പൊലീസ് നായ മണം പിടിക്കാതിരിക്കാന്‍ വീട്ടില്‍ മുളക് പൊടി വിതറി. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡിലെ ഇബ്രാഹിമിന്‍െറ സമീറ മന്‍സിലിലാണ് കവര്‍ച്ച നടന്നത്. ഇബ്രാഹിം ഗള്‍ഫിലാണ്. സ്കൂള്‍ അവധിയായതിനാല്‍ ഭാര്യയും രണ്ടു മക്കളും ബന്ധു വീട്ടില്‍ താമസിക്കാന്‍ പോയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തിരിച്ചു വീട്ടിലത്തെിയപ്പോഴാണ് കവര്‍ച്ച വിവരം അറിഞ്ഞത്. പിറകുവശത്തെ വാതില്‍ പൊളിച്ചു അകത്തുകടന്ന് ബെഡ്റൂമിലെ അലമാര കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തത്തെി തെളിവ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.