എന്‍മകജെയില്‍ സമാധാനത്തിന് സര്‍വകക്ഷി യോഗം

ബദിയടുക്ക: ആഘോഷങ്ങളുടെ മറവില്‍ എന്‍മകജെയില്‍ അടിക്കടിയുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പൊലീസ് വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റി തീരുമാനിച്ചു. ആരാധനാലയങ്ങളുടെ ആഘോഷങ്ങള്‍ക്ക് അലങ്കാരം പരിസരത്തേ പാടുള്ളൂ. ടൗണില്‍ നടക്കുന്ന പരിപാടികള്‍ക്ക് കൊടിതോരണങ്ങള്‍ സ്റ്റേജിനടുത്ത് മാത്രം കെട്ടാന്‍ അനുവദിക്കും. പരിപാടി കഴിഞ്ഞ ഉടന്‍ എടുത്തുമാറ്റണം. ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കാന്‍ പൊലീസിന്‍െറ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണം. എല്ലാ ആഘോഷ പരിപാടികള്‍ക്കും പരസ്പര സഹകരണത്തോടെ സമയവും തീയതിയും നിശ്ചയിക്കണം. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പുട്ടപ്പ അധ്യക്ഷത വഹിച്ചു. ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ സംസാരിച്ചു. സിവില്‍ പൊലീസ് ഓഫിസര്‍ ശശിധരന്‍ സ്വാഗതം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി, ആരാധനാലയങ്ങളിലെ ഭാരവാഹികളായ ജാബിര്‍, രാമകൃഷ്ണ റൈ, അവിനാഷ്, പ്രസാദ്, മുഹമ്മദലി കന്തല്‍, നരസിംഹ പൂജാരി, സുബ്ബണ്ണ ആള്‍വ, സദാനന്ദ ഷെട്ടി, ഷാഹുല്‍ ഹമീദ്, വിന്‍സെന്‍റ് ഡിസൂസ, ടി. പ്രസാദ്, രാജന്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍, വില്ളേജ് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.